ആം ആദ്മി പാർട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വാഹന പ്രചാരണ ജാഥയാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്.
വാഹനജാഥയും കൺവൻഷനും അയർക്കുന്നത്ത് നിന്നു മാണ് ആരംഭിക്കുന്നത്.26 ന് രാവിലെ 9.30 ന് അയർക്കുന്നം മില്ലേനിയം കോമ്പ്ളക്സിൽ സംഘടിപ്പിക്കുന്ന എ.എ.പി സ്ഥാനാർത്ഥി തോമസ് ലൂക്കിൻ്റെ തെരെഞ്ഞെടുപ്പ് കൺവൻഷനിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ:വിനോദ് വിൽസൻ മാത്യു അദ്ധ്യക്ഷനായിരിക്കും.
അതിന് ശേഷം വാഹന ജാഥ ദേശീയ സെക്രട്ടറി പി.സി സിറിയക്ക് ഉദ്ഘാടനം ചെയ്യും.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പര്യടനം നടത്തുന്ന വാഹന ജാഥയിൽ എ.എ.പിയുടെ സംസ്ഥാന നേതാക്കൾ സംസാരിക്കുന്നതാണ്.
AAP ഇലക്ഷൻ വാർ റൂം അംഗങ്ങളും പുതുപ്പള്ളിയിൽ പ്രവർത്തനമാരംഭിച്ചു . കൃത്യമായിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ചിട്ടയാടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘം ഡൽഹി എം സി ഡി ഇലക്ഷൻ ഉൾപ്പെടെ വിവിധ പ്രാദേശിക തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയവരാണ്. ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച വാർഡ് തിരഞ്ഞെടുപ്പിൽ വ്യക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് ബിജെപിയെ പിന്തള്ളി എഎപിയെ ഒരു ബദൽ രാഷ്ട്രീയകക്ഷിയായി ഉയർത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചതും ഡൽഹിയിൽ നിന്നുള്ള ഈ സംഘമാണ്.
കേരളത്തിൽ എഎപിയുടെ റോയൽറ്റി വോട്സിൽ കോൺസൻട്രേറ്റ് ചെയ്ത് പ്രവർത്തിക്കാനാണ് സംഘത്തിൻ്റെ തീരുമാനം. അതോടൊപ്പം വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിനും ശക്തമായ മുന്നണി സാധ്യതകൾക്കും വരുംദിനങ്ങളിൽ കേരള രാഷ്ട്രീയത്തിൽ ഇടം ഉണ്ട് എന്ന് സംഘം ഉറപ്പിച്ചു പറയുന്നു.
വരും ദിവസങ്ങളിലെ കേരള രാഷ്ട്രീയത്തിലെ ശക്തമായിട്ടുള്ള മുന്നണി സാധ്യതകൾ തുറന്നിടുന്ന തരത്തിലുള്ള റിസൾട്ട് ആയിരിക്കും പുതുപ്പള്ളിയിൽ നിന്ന് ഉണ്ടാവുന്നത് എന്ന് സംഘാംഗങ്ങളായ ശരൺ ദേവ്, ജയദേവ്, ജിജോ ജേക്കബ് , മുഹമ്മദ് സാലിഹ് എന്നിവർ അഭിപ്രായപ്പെട്ടു.
0 Comments