പാലാ സെൻ്റ്.തോമസ് റ്റി.റ്റി.ഐയിൽ സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തപ്പെട്ടു. വളരെ ആവേശത്തോടെ അണ് വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ലിജോ ജോഷി, നവനീത് എസ് പ്രഭ, അഭിഷേക് ജെ മാധവ്, ക്രിസ്റ്റോ ജെയിംസ് ജോസ് , അലൻ ജോർജ് എന്നിവരും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മിസാ മേരി, ഐശ്വര്യ വി.എസ്., ഏഞ്ചലീന സിബി, ആവണി സജീവ് , അക്ഷയ മനോജ്, തുടങ്ങിയവർ നാമനിർദേശം പത്രിക സമർപ്പിക്കുകയും.....august 2 ലിജോ ജോഷി നാമനിർദേശം പത്രിക പിൻവലിക്കുകയും തുടർന്ന് ബാക്കിയുള്ളവർക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ചിഹ്നം നൽകുകയും പരസ്യപ്രചാരണതിനു ശേഷം ഓഗസ്റ്റ് എട്ടിന് തെരഞ്ഞെടുപ്പ് നടത്തപ്പെടുകയും ചെയ്തു.
കുട്ടികൾ വളരെ ആവേശത്തോടെയും വളരെ താല്പര്യത്തോടെ കൂടിയാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്തത്. നമ്മുടെ രാജ്യത്തിൻറെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം കുട്ടികളും സ്ഥാനാർത്ഥികളും പ്രകടിപ്പിച്ചു. അവരവരുടെ സമ്മതിദാന അവകാശം രേഖ പഠിച്ചതിനുശേഷം ശേഷം വോട്ടർമാരായ കുട്ടികൾ തന്റെ കൈകളിൽ പുരട്ടിയും മഷി വളരെ കൗതുകത്തോടെ വീക്ഷിക്കുകയും എല്ലാവരെയും ഉയർത്തി കാണിക്കുകയും ചെയ്തത് ഒരു പുത്തൻ അനുഭവമായി തീർന്നു.
ജനാധിപത്യം പ്രക്രിയയുടെ ഭാഗമായ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നേതൃത്വം നൽകിയത്,....ചീഫ് ഇലക്ഷൻ കമ്മീഷണർ ,അധ്യാപകരായ സിസ്റ്റർ സൗമ്യ ജോസ്, മാർഷൽ മാത്യു, സിബി പി. ജെ വരണാധികാരി, റ്റിജോ ജോസ് പ്രിസൈഡിംഗ് ഓഫീസറായും, ഡാനി ജോസഫ് ബൂത്ത് ഓഫീസർ ആയും, അധ്യാപക വിദ്യാർത്ഥികളായ അമൽ സെബാസ്റ്റ്യൻ, സാനിയ ജോസഫ് തുടങ്ങിയവർ പോളിംഗ് ഓഫീസർ ആയും മറ്റ് അധ്യാപകരും അനധ്യാപകരും തുടങ്ങിയവർ ആയിരുന്നു.
0 Comments