Latest News
Loading...

വാഗമൺ റോഡ് കുഴികളുണ്ടായ ഭാഗത്ത്‌ നിർമാണം ആരംഭിച്ചു




 ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉറവ്വമൂലം കുഴികളുണ്ടായ ഭാഗത്ത്‌ നിർമാണം ആരംഭിച്ചു. തീക്കോയി വേലത്തുശ്ശേരി ഭാഗത്ത് ശക്തമായ മഴയിലുണ്ടായ ഉറവ്വയിലാണ് റോഡിൽ കുഴികളുണ്ടായത്. പതിനഞ്ച് മീറ്റർ ഭാഗത്തെ മൂന്ന് അടിയോളം താഴ്ചയിൽ കുഴിയെടുത്ത് ഉറവ്വ വെള്ളം പോകുവാൻ പ്രത്യേക പൈപ്പുകൾ സ്ഥാപിച്ച് പ്രത്യക മിശ്രിതമുപയോഗിച്ച് കുഴിയടകും. ഏറ്റവും മുകളിലായി വെള്ളം ഒഴുക്കുന്നതിനായി കോൺക്രീറ്റ് ടൈൽ വിരിക്കും. 


പൈപ്പിലൂടെ വരുന്ന ഉറവ്വ വെള്ളം പോകുന്നതിനായി ഓടയും നിർമ്മിക്കും. റോഡിൽ മൂന്നടിയോളം കുഴിച്ചിട്ടും ഉറവ്വ കണ്ടെത്താൻ സാധിച്ചില്ലെന്നും നിലവിലത്തെ നിർമാണ പ്രവർത്തി നാലു ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കുമെന്നും പൊതുമരാമത് ഉദ്യോഗസ്ഥർ അറിയിച്ചു. ദിവസേന ഒട്ടനവധി വിനോദ സഞ്ചാരികളുടെ വാഹനം റോഡിലൂടെ പോകുന്നതിനാൽ ഗതാഗത തടസ്സമുണ്ടക്കാത്ത രീതിയിലാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments