Latest News
Loading...

ടാബ്ലോ മത്സരം സംഘടിപ്പിച്ചു


വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് ഭരണങ്ങാനം ശാഖയുടെ ആഭിമുഖ്യത്തിൽ 'അഗ്നിശുദ്ധിചെയ്ത കന്യകാത്വം' എന്ന വിഷയത്തെ ആസ്‌പദമാക്കി ടാബ്ലോ മത്സരം ഭരണങ്ങാനം സെന്റ്. മേരീസ്‌ ഫൊറോനാ പള്ളിയുടെ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഫാ.ഡിറ്റോ തോട്ടത്തിൽ  (സെന്റ് അൽഫോൻസാ തീർത്ഥാടന ദേവാലയം ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് വിവിധ ഇടവകകളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ ആവേശപൂർവം പങ്കെടുത്തു. 

.സമാപന സമ്മേളനത്തിൽ ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെന്റ് ജോർജ് ഫൊറോനാ ചർച്ച് അരുവിത്തുറ ഒന്നാം സമ്മാനമായ 5001 രൂപ കരസ്ഥമാക്കി. പന്ത്രണ്ട് ശ്ലീഹന്മാരുടെ ദൈവാലയം ചെമ്മലമറ്റം, സെന്റ് ജോസഫ് ചർച്ച് പൈക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.




.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments