Latest News
Loading...

സന്മനസ്സ് കൂട്ടായ്മയിൽ സൗജന്യ രക്ത, പ്രഷർ നിർണയ ക്യാമ്പും അരി വിതരണവും നടത്തി



വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച്  പൈക സന്മനസ്സ് കൂട്ടായ്മയിൽ  സൗജന്യ രക്ത പരിശോധനയും പ്രഷർ പരിശോധനയും നടത്തി. പാലാ കിഴതടിയൂർ കിസ്കോ ലാബിന്റെ സഹകരണത്തോടെയാണ് രക്തനിർണയ പരിശോധന നടത്തിയത്.പൈക ഗവൺമെന്റ് ആശുപത്രിക്ക് സമീപം മെറിൻ ഹോട്ടലിനോട് ചേർന്നുള്ള സന്മനസ്സിന്റെ  ഓഫീസ് മന്ദിരത്തിൽ വച്ചു നടന്ന പ്രോഗ്രാം പാലാ രൂപതാ വികാരി ജനറൽ ഡോക്ടർ ഫാദർ ജോസഫ് മാലേപറമ്പിൽ  ഉദ്ഘാടനം ചെയ്തു.


. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി തെരുവിന്റെ മക്കൾക്ക് ഒരു കൈത്താങ്ങ് എന്ന സന്മനസ്സ് പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ്, അരി ധാന്യ പച്ചക്കറി കിറ്റുകൾ, സാരി ഇതര വസ്ത്രങ്ങൾ, കട്ടിൽ വീൽചെയർ എന്നിവയുടെ  വിതരണോദ്ഘാടനം നിർവഹിച്ചു. എലിക്കുളം വാർഡ് മെമ്പർ ശ്രീ മാത്യൂസ് പെരുമനങ്ങാട്ട്, ഫിലിം ആർട്ടിസ്റ്റുകൾ ആയ ജെയിംസ് കൊട്ടാരം, സ്കറിയാച്ചൻ  രാമപുരം എന്നിവർ ആശംസകൾ അർപ്പിച്ചു..    പൊൻകുന്നം ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. എൻ രാജേഷ് മുഖ്യപ്രഭാഷണവും  വയോജനങ്ങൾക്ക് സർക്കാരിന്റെയും സമൂഹത്തിന്റെയും കരുതൽ വേണം എന്ന വിഷയം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും നടത്തി. 


വയോജനങ്ങൾക്ക് ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടം വീട്ടിൽ ഇല്ല എന്നും ഉറ്റവർ ആരും കൂടെ ഇല്ലാത്ത അശരണർ കൂടിയാവുമ്പോൾ അവരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വം തന്നെയാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. സന്മനസ്സ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗത്തിൽ അർഹരായ കിഡ്നി രോഗികൾക്ക്  ഡയാലിസിസ് കിറ്റുകൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്തു.. കിസ്കോ ലാബ് ടെക്നീഷ്യന്മാരായ ദിവ്യ, നീതു, ബിനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി  സന്മനസ്സ് എക്സിക്യൂട്ടീവ്  ബിജോയ് മണർകാട്ടു യോഗത്തിന് നന്ദി അറിയിച്ചു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments