Latest News
Loading...

'ജോസ് കെ മാണിയും കൂട്ടരും ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതികരിക്കണം'




പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ടിരുന്ന പാവപ്പെട്ട രോഗികൾക്കായി യുഡിഎഫ് സർക്കാരിൻറെ കാലഘട്ടത്തിൽ കെഎം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ തുടക്കം കുറിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സംസ്ഥാന ഗവൺമെൻറ് അട്ടിമറിച്ചു കൊണ്ട് കേരളത്തിലെ പാവപ്പെട്ട രോഗികളെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

സർക്കാർ ആശുപത്രികൾക്കും, സ്വകാര്യ ആശുപത്രികൾക്കും ഉൾപ്പെടെ 887 കോടി രൂപയുടെ കുടിശികയാണ് സംസ്ഥാന സർക്കാർ വരുത്തിയിരിക്കുന്നത്. 


ഇതുമൂലം ആശുപത്രികൾ എത്തുന്ന നിർധനരായ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത് സർക്കാരിന്റെ പിടിപ്പുക്കേട് ആണെന്നും സജി പറഞ്ഞു.

യുഡിഎഫ് സർക്കാർ കാരുണ്യ ലോട്ടറി തുടക്കം കുറിച്ച് ലോട്ടറിയിൽ നിന്നും ലഭിക്കുന്ന ലാഭം പൂർണമായും പാവപ്പെട്ടവന്റെ ചികിത്സയ്ക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചിരുന്നത് , എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കാരുണ്യ ലോട്ടറി ലഭിക്കുന്ന വരുമാനം വക മാറ്റി ചിലവഴിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും സജി കൂട്ടി ചേർത്തു.


ഇംഗ്ലണ്ടിൽ സന്ദർശനം നടത്തിയപ്പോൾ ക്രൈസ്തവ ദേവാലയങ്ങൾ വില്പനയ്ക്ക് ഇട്ടിരിക്കുന്നത് കണ്ടുവെന്നും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കന്യാസ്ത്രീകളും അച്ഛന്മാരും സമരം നടത്തിയെന്നും പറഞ്ഞ് കത്തോലിക്ക സമൂഹത്തെ അധിക്ഷേപിച്ച സിപിഎം സെക്രട്ടറി എം പി ഗോവിന്ദൻ മാപ്പ് പറയണമെന്നും സജി ആവശ്യപ്പെട്ടു.

കെഎം മാണി തുടക്കം കുറിച്ച കാരുണ്യ പദ്ധതി അട്ടിമറിക്കുകയും ,കത്തോലിക്ക സമൂഹത്തെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്ന സിപിഎമ്മിന് ഒപ്പം നിൽക്കുന്ന ജോസ് കെ മാണിയും കൂട്ടരും ഈ കാര്യങ്ങളിൽ മറുപടി പറയണമെന്നും, ആത്മാഭിമാനം ഉണ്ടെങ്കിൽ ഇതിനെ ചോദ്യം ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു.

സിപിഎം ഓഫീസുകൾ വില്പനക്ക് ഇട്ടിരിക്കുന്നതും ,ബിജെപി ഓഫീസുകൾ ആക്കി മാറ്റിക്കൊണ്ടിരിക്കുന്നത് പശ്ചിമബംഗാളിലും ത്രിപുരയിലും തടയാൻ കഴിയാത്ത ഗോവിന്ദൻ കത്തോലിക്കരെ ഉപദേശിക്കണ്ടെന്നും സജി കൂട്ടി ചേർത്തു.

 പശ്ചിമബംഗാളിലെ സിപിഎം ജില്ലാ സെക്രട്ടറിമാരു പോലും കേരളത്തിൽ പൊറോട്ട അടിക്കാനും, പാത്രം കഴുകുവാനും നിൽക്കുന്ന കാര്യവും ഗോവിന്ദൻ വിസ്മരിക്കരുതെന്നും സജി പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments