മരവിക്കല്ല് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സുരഭി ആർട്സ് സ്പോർട്സ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ മരവിക്കല്ല് പ്രദേശത്ത് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്നതിനു വേണ്ടി പ്രതിഭാ പുരസ്കാരം വിതരണം നടത്തി. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് കെ.എസ്. സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം തീക്കോയി ഫൊറോന വികാരി വെരി.റവ.ഡോ.തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
അസി.വികാരി റവ.ഫാ.മാത്യു കാടൻ കാവിൽ മുഖ്യ പ്രഭാഷണം നടത്തുകയും പ്രതിഭകളായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഡോൺ ജോബി, സാനിയ ജോസഫ്, മരിയ ജോണി, ഏബൽ സെബാസ്റ്റ്യൻ , എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആൻമരിയ മിൻസ്, ഒൻപത് എ പ്ലസ് നേടിയ ആൽമി ബിനോയി ,എൻ.എം.എം.എസ്.സ്കോളർഷിപ്പ് കരസ്ഥമാക്കിയ നെവ ചാക്കോ, ജോസ്മിയ ജോ ജോ, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ നിന്ന് അന്തർദേശിയ പ്രോജക്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റോസ്മി തോമസ് എന്നീ കുട്ടികൾക്ക് പ്രത്യേകം പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
.വാർഡ് മെമ്പർ എ.ജെ.സെബാസ്റ്റ്യൻ അങ്ങാടിക്കൽ, ക്ലബ് പ്രസിഡൻ്റ് ജോസഫ് എം.ജെ. മലയിൽ, ഷാരോൺ ജെ.ആലാനി എന്നിവർ ഏർപ്പെടുത്തിയ സമ്മാനങ്ങളും നല്കി. ജോ സെബാസ്റ്റ്യൻ സ്വാഗതവും തോമസ് ജോർജ് നന്ദിയും പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments