ഈരാറ്റുപേട്ട പുത്തൻ പള്ളി മുസ്‌ലീം ജമാഅത്ത് അക്കാദമിക് കമ്മിറ്റി വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മഹല്ലംഗങ്ങളുടെ മക്കളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് പ്രതിഭാസംഗമം സംഘടിപ്പിച്ചു. മഹല്ല് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഖുർആൻ മന പാഠമാക്കിയവർ ഉൾപ്പെടെ 41 കുട്ടികളെ ഉപഹാരം നൽകി ആദരിച്ചു.
പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എൻ. കെ മുഹമ്മദ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.എച്ച് നാസർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പരിക്കൊച്ച് മോനി നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ ഹാജി അജ് മി വിശ്ഷ്ടാതിഥിയായി പങ്കെടുത്തു.
അസിസ്റ്റന്റ് ഇമാം ത്വൽഹ നദ് വി പ്രാർത്ഥന നിർവ്വഹിച്ചു. എം.എഫ് അബ്ദുൽ ഖാദർ, റഫീഖ് അമ്പഴത്തിനാൽ, മുഹമ്മദ് ഉനൈസ് മൗലവി, പ്രൊഫ. എ.എം റഷീദ് പി.എം അബ്ദുൽ ഖാദർ,മുഹമ്മദ് അർഷദ് മൗലവി വി. ഇ റഷീദ് വലിയ വീട്ടിൽ അസ്വ വി.പി നാസർ, സിറാജ് കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments