തിടനാട് ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൽ മിഷൻ പദ്ധതിയുടെ ടാങ്കുകളുടെ നിർമ്മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തുവാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പഞ്ചായത്തിൽ നടപ്പിലാക്കിയ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ കംപ്ലീഷൻ റിപ്പോർട്ട് പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കലിനോട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലീനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ സ്കറിയ ജോസഫ് , ജോസ് ജോസഫ് , ജോഷി ജോർജ് , ഷെറിൻ ജോസഫ് , ബെറ്റി ബെന്നി, പ്രിയ ഷിജു, മിനി ബിനോ, ലിസ്സി തോമസ്,ഓമന രമേശ്, പ്രോജക്ട് ഓഫീസർ എബിൻ ജോയി, പ്രോജക്ട് കോ ഓർഡിനേറ്റർ അമൽ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments