Latest News
Loading...

കെ.എം.മാണി സ്മാരക ഗവ: ജനറൽ ഹോസ്പിറ്റലിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും - ചെയർപേഴ്സൺ ജോസിൻ ബിനോമീനച്ചിൽ താലൂക്കിലെയുo സമീപ മേഖലകളിലേയും  ആയിരകണക്കിന് രോഗികൾ ദിനംപ്രതി എത്തിച്ചേരുന്ന കെ.എം മാണി സ്മാരക ഗവ: ജനറൽ ആശ്രുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആശുപതിയും പരിസരവും മോടിപിടിപ്പിക്കുന്നതിനുമായി 2 കോടി രൂപയുടെ വികസന നവീകരണ പദ്ധതികൾ നടപ്പാക്കുമെന്ന് ആശുപത്രി മനേജിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ അറിയിച്ചു. ഈ പദ്ധതികൾക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞതായും ഉടൻ ടെൻഡർ നടപടികൾ നടത്തുമെന്നും ചെയർപേഴ്സൺ പറഞ്ഞു.ആശുപത്രിയുടെ ഭാവി വികസനം മുന്നിൽ കണ്ട് സമഗ്രമായ ഒരു മാസ്റ്റർ പ്ലാനും തയ്യാറാക്കും. ഇതിനായി ഒരു കമ്മറ്റി രൂപികരിച്ചു കഴിഞ്ഞു.


ഒ.പി വിഭാഗത്തിൽ എത്തുന്നവരും കൂട്ടിരിപ്പുകാരും ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ സൗകര്യം ഏർപ്പെടുത്തും.ഇവിടെ ഒ.പി രജിസ്ട്രേഷന് ടോക്കൺ സമ്പ്രദായം നടപ്പാക്കും കൂടുതൽ ഇരിപ്പിട സൗകര്യങ്ങളും ഏർപ്പെടുത്തും. ഇഹെൽത്ത് പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.ആ ശ്രുപത്രിയിലേക്കുള്ള റോഡിൻ്റെ വികസനത്തിനായുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തും.നിലവിലുള്ള റോഡിൻ്റെ വീതി കുറവ് പരിഹരിക്കുന്നതിനായി  ഓടയ്ക്ക് സ്ലാബ് ഇട്ട് വീതി വർധിപ്പിക്കും. അതിനായി 10 ലക്ഷം രൂപ നഗരസഭ അനുവദിച്ച് ടെൻഡർ നടപടികൾ അരംഭിച്ചിട്ടുണ്ട്. ആശ്രുപതിയും നഗരസഭയും തമ്മിലുള്ള പ്രവത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നഗരസഭയിൽ നിന്ന് ഒരു ഹെൽത്ത് ഇൻസ്പെക്ടർറെ ചുമതലപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണന്നും ചെയർപേഴ്സൺ അറിയിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒ.പി, ഐ.പി വിഭാഗങ്ങളിലായി കൂടുതൽ ഇരിപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തും.


 പാർക്കിoഗ് ഗ്രൗണ്ട് നവീകരിക്കും. സ്ഥലം മാറ്റപ്പെട്ട ഡോക്ടർമാർക്ക് പകരം നിയമനത്തിനായി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ ലഭിച്ചാലുടൻ ഹെൽത്ത് ഗ്രാൻ്റ് വിനിയോഗിച്ചുള്ള പദ്ധതികൾ നടപ്പാക്കും.ഈ പദ്ധതിക്കായി ഒരു കോടിയിൽപരം രൂപ ചിലവഴിക്കും. മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ കൂടുതൽ വിപുലീകരിക്കും. ഇതിനായി പുതിയ പ്രൊജക്ട് തയ്യാറാക്കും. ആവശ്യമായ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.ഇത് സംബന്ധിച്ച്  ബന്ധപ്പെട്ടവരുമായി അവലോകന യോഗം  നടന്നു.  വിവിധ വിഭാഗങ്ങളിൽ നിന്നും ഉയർന്നു വന്ന നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും കൂടുതൽ ചികിത്സാ വിഭാഗങ്ങൾക്കും രോഗനിർണ്ണയ ഉപകരണങ്ങൾക്കുമായി ശ്രമിച്ചു വരുന്നതായും അവർ പറഞ്ഞു. നെഫ്രോളജി വിഭാഗം ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾക്ക് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. കൂടുതൽ പേർക്ക് ഡയാലിസിസ് നടത്തുന്നതിന് ടെക്നീഷ്യൻമാരുടെ എണ്ണം വർദ്ധിപ്പിക്കും ഇതനുസരിച്ച് മൂന്ന് ഷിഫ്ട് ആരംഭിക്കും. ആശുപത്രി ലാബ് കൂടുതൽ മെച്ചപ്പെടുത്തും 24 മണിക്കൂർ പൂർണ്ണ പ്രവർത്തനസജ്ജമാക്കും. ലാബ് ടെക്നീഷൻമാരുടെ എണ്ണവും വർദ്ധിപ്പിക്കും. കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് സൗകര്യപ്രദമായ വിധം രക്തസാമ്പിളുകൾ അവിടെ വച്ചുതന്നെ ശേഖരിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. 


ആശുപത്രിയിൽ നടന്ന അവലോകനത്തിൽ വൈസ് ചെയർപേഴ്സൺ സി ജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാൻഷാജു തുരുത്തൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ, ബിന്ദു മനു,,ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പി.എം ജോസഫ്, ജയ്സൺ മാന്തോട്ടം, ഷാർളി മാത്യു, പി.കെ. ഷാജകുമാർ, ബിജു പാലുപ്പടവൻ,  മുനിസിപ്പൽ എഞ്ചിനിയർ സിയാദ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ആർ.എം.ഒ ഡോ.എം.അരുൺ, ഡോ. രേഷ്മ സുരേഷ്, ഡോ.എൽ.ആർ.പ്രശാന്ത്,നഴ്സിംഗ് സുപ്രണ്ട് മേരി, പി.ആർ.ഒ.ഷെമി വിവിധ വകുപ്പ് അധികൃതർ എന്നിവരും പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments