തീക്കോയി ഗ്രാമപഞ്ചായത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവഹിച്ചു. തീക്കോയി ഇക്കോ ഷോപ്പിൽ നടത്തിയ ഞാറ്റുവേലച്ചന്തയിൽ കർഷകർ ഉത്പാദിപ്പിച്ച മികച്ചയിനം തൈകളും വിവിധയിനം നടീൽ  വസ്തുക്കളും വിപണനം ചെയ്തു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന കർഷകസഭയിൽ കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങളും നൂതനമായ കൃഷി രീതികളും ചർച്ച ചെയ്തു.


ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ  ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ സിറിൾ റോയി, നജീമ പരിക്കൊച്ച്, സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, കൃഷി ഓഫീസർ നീതു തോമസ്, എം. ഐ. ബേബി, ഇ. എം. വീഡൻ, വർക്കിയച്ചൻ മാന്നാത്ത്, സി. വി. ജോസഫ്, എം. വി. പോൾ, ജോസുകുട്ടി കുറ്റിയാനിക്കൽ, ടി.എസ്. മോഹനൻ, ജോയി മുത്തനാട്ട്, സജി ചിറയാത്ത്, ജോയി പ്ലാക്കൂട്ടം കൃഷി അസിസ്റ്റന്റ്മാരായ അബ്ദുൽ ഷെഹീത്, പി. എസ്. ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക