Latest News
Loading...

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഏകദിന സെമിനാർ



ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഏകദിന സെമിനാർ ജൂലൈ 26 ന് പാലാ സെന്റ് തോമസ് കോളജിൽ നടക്കും. സീറോ മലബാർ സിനഡൽ കമ്മറ്റിയും, സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ ബുധനാഴ്ച രാവിലെ 9.30 ന് തലശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാമ്പ്ളാനി ഉദ്ഘാടനം ചെയ്യും. സിനഡൽ കമ്മറ്റി കൺവീനർ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരിക്കും. 


മാർ തോമസ് തറയിൽ, മോൺ. ജോസഫ് തടത്തിൽ, ഫാദർ ബർക്കുമൻസ് കുന്നുംപുറം, എന്നിവർ പങ്കെടുക്കും. സൈമൺ ത ട്ടിൽ, അലോഷ്യസ് എഡ്വേർഡ് ജെ എന്നിവർ ക്ലാസ് നയിക്കും. സീറോ മലബാർ സഭയിലെ വിവിധ കോളേജുകളുടെ മാനേജർമാർ, പ്രിൻസിപ്പൽമാർ, ബർസാർ, വകുപ്പു തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും. 



പുതിയ വിദ്യാഭ്യാസ നയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ ജയിംസ് ജോൺ മംഗലത്ത്, ഡോ സണ്ണി കുര്യാക്കോസ്, ഡോ. ഡേവിസ് സേവ്യർ, ഫാദർ ജോർജ് പുല്ലുകാലായിൽ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments