Latest News
Loading...

പാലാ ടൂറിസം ഭൂപടത്തിൽ മുഖ്യസ്ഥാനം പിടിയ്ക്കും - ജോസ് കെ മാണി എം.പി



 മേലുകാവ് പാലാ നിയോജകമണ്ഡലത്തിൽ ചേർത്തതുമുതൽ അടിസ്ഥാന വികസനത്തിന് ഒരു വൻ കുതിച്ചുചാട്ടം ഉണ്ടാകുകയും മലയോര മേഖലയിലുള്ള പഞ്ചായത്തുകളിൽ മുഴുവൻ ടൂറിസം സാധ്യതകൾ വളർത്തിയെടുക്കാൻ സാധിച്ചെന്നും,  ജോസ് കെ മാണു എംപി. അതിന് വേണ്ടിയുള്ള നിർദ്ദിഷ്ട പ്രോജക്ടുകൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 10 ലക്ഷം രൂപ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച കുളത്തിക്കണ്ടം പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം.പി.   യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ് എന്നിവരും, റ്റിറ്റോ റ്റി മാത്യു തെക്കേൽ  അനൂപ് കെ കുമാർ, സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, എ. കെ ഗോപി അരീക്കൽ, കെ.ജെ ജോസഫ് കളികാട്ട്, മനേഷ് ജോസ് കല്ലറയ്ക്കൽ , തോമസ് മൈലയ്ക്കൽ എന്നിവരും പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments