സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്.
മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)
മികച്ച ചിത്രം- നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച ചിത്രം- നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
മന്ത്രി സജി ചെറിയാനാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 154 സിനിമകളായിരുന്നു ഇത്തവണ മല്‍സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 30 ശതമാനം ചിത്രങ്ങളില്‍ നിന്നാണ് മികച്ച സിനിമകളും താരങ്ങളെയും തെരഞ്ഞെടുത്തത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ടോവിനോ തോമസുമാണ് മികച്ച നടന്‍മാരുടെ പട്ടികയില്‍ മല്‍സരരംഗത്തുണ്ടായിരുന്നത്.
ബാലതാരം പെണ്‍കുട്ടി - തന്‍മയ-വഴക്ക്
അഭിനേതാക്കള്‍ ജൂറി പുരസ്‌കാരം- കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍.
വിശ്വജിത്ത് എസ്, രാരീഷ് എന്നീ സംവിധായകര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.
മികച്ച വിഷ്വല്‍ ഇഫക്ട്‌സ് അനീഷ് ഡി, സുമേഷ് ഗോപാല്‍. ചിത്രം വഴക്ക്.
കുട്ടികളുടെ ചിത്രം മല്ലൂട്ടി 90സ് കിഡ്‌സ്.
മികച്ച നവാഗത സംവിധായകന്‍ ഷാഹിര്‍ കബീര്‍. ചിത്രം ഇലവീഴാപൂഞ്ചിറ
ജനപ്രിയ സിനിമാ അവാര്‍ഡ് - ന്നാ താന്‍ കേസ് കൊട്.
നൃത്തസംവിധാനം ഷോബി പോള്‍രാജ് . ചിത്രം തല്ലുമാല
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. പൗളി വല്‍സന്‍- സൗദി വെള്ളക്ക, ഷോബി തിലകന്‍- 19-ാം നൂറ്റാണ്ട്.
വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണന്‍
മേക്കപ് ആര്‍ട്ടിസ്റ്റ് - റോണക്‌സ് സേവ്യര്‍
ശബ്ദമിശ്രണം- ബിബിന്‍ നായര്‍- ന്നാ താന്‍ കേസ് കൊട്
പിന്നണി ഗായിക- മൃദുല വാര്യര്‍-19-ാം നൂറ്റാണ്ട്
പിന്നണി ഗായകന്‍- കപില്‍ കപിലന്‍ -പല്ലൊട്ടി 90സ് കിഡ്‌സ്
പിന്നണിസംഗീത സംവിധായകന്‍-ഡോണ്‍ വിന്‍സെന്റ് -ന്നാ താന്‍ കേസ് കൊട്
സംഗീത സംവിധായകന്‍-എം ജയചന്ദ്രന്‍-19-ാം നൂറ്റാണ്ട്, ആയിഷ
ഗാനരചയിതാവ്-റഫീഖ് അഹമ്മദ്- വിഡ്ഢികളുടെ മാഷ്
തിരക്കഥ-രാജേഷ് കുമാര്‍-ഒരു തെക്കന്‍ തല്ലുകേസ്
തിരക്കഥാ കൃത്ത്- രതീഷ് ബാലകൃഷ്ണന്‍- ന്നാ താന്‍ കേസ് കൊട്
ഛായാഗ്രാഹകന്‍-മനേഷ് മാധവന്‍-ഇലവീഴാപൂഞ്ചിറ, ചന്ദ്രു-വഴക്ക്
കഥാകൃത്ത്-കമല്‍ കെഎം-പട
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വളരെ വ്യത്യസ്തമായ സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയതെന്ന് ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ് പറഞ്ഞു. 33 ദിവസം കൊണ്ടാണ് ചിത്രങ്ങള്‍ കണ്ട് അവാര്‍ഡ് നിര്‍ണയിച്ചത്. 19 നവസംവിധായകരുടെ ചിത്രങ്ങളും പരിഗണിച്ചു. സിനിമയില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വന്നതായി അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments