Latest News
Loading...

കീം ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റർ ഈരാറ്റുപേട്ടയിൽ




  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നേതൃത്വം നല്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ്, കോളജ് ഓഫ് എൻജിനീയറിങ് കിടങ്ങൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻജിനീയറിങ് ആർക്കിടക്ചർ എൻട്രൻസ് പരീക്ഷ കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫെസിലിറ്റേഷൻ സെന്റർ ആൻഡ് ഹെൽപ്പ് ഡെസ്ക് അരുവിത്തുറ പള്ളി ജംഗ്ഷനിൽ ഉള്ള എംഎൽഎ ഓഫീസിൽ കോളജ് പ്രിൻസിപ്പൽ ഇന്ദു പി. നായർ ഉത്ഘാടനം ചെയ്തു. 


.ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊ .മേരി ജെയിംസ്, പ്രൊ . വിവേക് രാജു , പ്രൊ . മുഹമ്മദ് അമീൻ, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം ജി , കോ ഓർഡിനേറ്റർമാരായ പി.എ ഇബ്രാഹിം കുട്ടി, പ്രൊ ബിനോയ് സി ജോർജ് എന്നിവർ പ്രസംഗിച്ചു.



കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ ഫെസിലിറ്റേഷൻ സെന്ററിൽ വന്ന് അവരുടെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾ നടത്താവുന്നതാണ്. എല്ലാ സാങ്കേതിക സഹായവും ഗൈഡൻസും നൽകുന്ന ഹെൽപ്പ് ഡെസ്ക് ജൂലൈ 24, 25 പ്രവർത്തിക്കുന്നതാണ്. ആവശ്യമായ കമ്പ്യൂട്ടർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.  
 കൂടുതൽ വിവരങ്ങൾക്ക് 9400666144, 9446929210, 9188255056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments