Latest News
Loading...

കിടങ്ങൂര്‍ കല്ലിട്ടുനടയില്‍ സ്വകാര്യബസില്‍ പാഴ്‌സല്‍ ലോറി ഇടിച്ചുകയറി



കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ പാഴ്‌സല്‍ ലോറിയും സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അയര്‍ക്കുന്നത്തിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നും പൂഞ്ഞാര്‍ പാതാമ്പുഴയിലേക്ക് പോവുകയായിരുന്നു മാറാനാത്ത ബസ്സിലാണ് ലോറി ഇടിച്ചത്.  പാഴ്‌സല്‍ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 


.അപകടത്തില്‍ പത്തോളം ബസ് യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയര്‍കുന്നത്തേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തല സീറ്റിന്റെ മുമ്പില്‍ ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. 




ബസിന് നേരെ മുന്നില്‍ ഇടിച്ച ലോറി പിന്നിലേയ്ക്ക് ഉരുണ്ട് റോഡിന് വശത്തെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. ലോറിയുടെ മുന്‍വശം റോഡിലേയ്ക്ക് ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ്. ബസ് പരമാവധി സൈഡിലേയ്ക്ക്  ഒതുക്കിയെങ്കിലും ലോറി ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അയര്‍ക്കുന്നം , കിടങ്ങൂര്‍ സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments