Latest News
Loading...

സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടറുടെ അനുമതി




പാല കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റല്‍ റോഡിന്റെ വളവു നിവര്‍ത്തി വീതി കൂട്ടുന്നതിനു വേണ്ട 2.72 സെന്റ് ആശുപത്രി വക സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍ വി.വിഘ്‌നേശ്വരി ഐ എ എസ് ഉത്തരവ് നല്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം  ലഭിക്കാതെ നിയമ കുരുക്കില്‍ റോഡ്  വികസനം തടസ്സമായി കിടക്കുകയായിരുന്നു. പൊതു മരാമത്ത് , ആരോഗ്യം,  റവന്യൂ , വനംഎന്നീ വകുപ്പുകളുടെ  ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഫയലുകള്‍ കഴിഞ്ഞ ആറുമാസമായി നീക്കം നടത്തിയതിന്റെ ഫലമായാണ് കലക്ടര്‍ സ്ഥലം അനുവദിച്ചത്. 



ആശുപത്രി മാനേജിംഗ് കമ്മറ്റിയംഗവും ജനതാദള്‍ എല്‍ ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റുമായ പീറ്റര്‍ പന്തലാനി നടത്തിയ നിരന്തര പരിശ്രമം മൂലമാണ് ഇത് സാധ്യമായത്. രണ്ട് വര്‍ഷമായി അനുവദിച്ചു കിടക്കുന്ന 25 ലക്ഷം രൂപാ വിനിയോഗിച്ചു വളവ് നിവര്‍ത്തി BMBc നിലവാരത്തില്‍ റോഡ് പണിയുന്നതിന് പിഡബ്ല്യുഡി ഉടന്‍  ടെന്‍ഡര്‍ ക്ഷണിക്കും.  സംരക്ഷ ഭിത്തി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നല്കുവാനും തീരുമാനമായിട്ടുണ്ട്. 

.ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി തവണ ശയന പ്രദിക്ഷണ ഉള്‍പ്പെടെ നിരവധി തവണ ഈ റോഡിന്റെ വികസനത്തിനു വേണ്ടി സമരം നടത്തിയിരുന്നു. ആശുപത്രിയില്‍ ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ക്ക് വാഹനത്തിലും ആംബുലന്‍സുകളിലും എത്തിച്ചേരുന്നത് ഈ റോഡിന്റെ വീതി കൂട്ടിയുള്ള വികസനത്തോടു കൂടി എളുപ്പമാകും. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments