Latest News
Loading...

സ്വർണ്ണമാല ഉടമക്ക് നൽകി കരയോഗം സെക്രട്ടറി


പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്ന് ലഭിച്ച ഒന്നര പവൻ തൂക്കം ഉള്ള സ്വർണ്ണമാല ഉടമക്ക് നൽകി കരയോഗം സെക്രട്ടറി സജികുമാർ പി കെ മാതൃകയായി. ക്ഷേത്ര കടവിൽ തിങ്കളാഴ്ച നടക്കുന്ന പിതൃബലി നടക്കുന്ന സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് കടവിൽ ഊരി വച്ച നിലയിൽ മാല ലഭിക്കുന്നത്. 


പനച്ചിപ്പാറ വാഴയിൽ മില്ലിലെ തൊഴിലാളിയായ ആൽവിൻ തോമസിന്റെ മാലയാണ്   എന്ന് മനസ്സിലാക്കിയ സജികുമാർ ക്ഷേത്രം മേൽശാന്തി ശ്രീനിവാസൻ പോറ്റി, കരയോഗം കമ്മിറ്റിയംഗം ഷാജു കിഴക്കാത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments