Latest News
Loading...

ഈരാറ്റുപേട്ട ബസ്റ്റാൻഡ് കെട്ടിടം.. അപകടകരമായ ഭാഗങ്ങൾ പൊളിച്ചു തുടങ്ങി.



ഈരാറ്റുപേട്ട നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാലപ്പഴക്കം ചെന്ന കെട്ടിട ഭാഗങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. സിമൻറ് ഇളകിയും കമ്പി തെളിഞ്ഞു നിൽക്കുന്ന ഭാഗങ്ങളും ഷെയിഡുകളും ആണ് പൊളിച്ച് നീക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് മുൻവശത്തെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു. ഏഴുദിവസത്തേക്ക് സ്റ്റാൻഡ് അടച്ചിട്ടാണ് ജോലികൾ നടക്കുന്നത്.


1977 ൽ നിർമ്മാണം പൂർത്തീകരിച്ച ബസ്റ്റാൻഡ് കാലപ്പഴക്കത്താൽ ജീണാവസ്ഥയിലായിരുന്നു. തുടർന്ന് കെട്ടിടം പൊളിച്ച് 5 നിലകളിലായി പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നു. ഡിപിആർ തയ്യാറാക്കാനായി 14 ലക്ഷത്തോളം രൂപയും അനുവദിച്ചു. പ്ലാൻ തയ്യാറാക്കി നൽകിയെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ നിന്നും സ്ട്രക്ച്ചറൽ ഡിസൈൻ ലഭിക്കാത്തതിനെ തുടർന്നാണ് നിർമ്മാണം നീണ്ടു പോയത്. 



എന്നാൽ ഇതിനിടെ കെട്ടിടം കൂടുതൽ ജീർണാവസ്ഥയിലാവുകയും സിമൻറ് ഭാഗങ്ങൾ അടർന്ന് വീഴുകയും ചെയ്തു. ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയൊരു ഭാഗമാണ് അടർന്നുവീണത്. ഇതോടെയാണ് നഗരസഭ താൽക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നത്. ആദ്യഘട്ടമായി പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ പൊളിച്ച് നീക്കും. രണ്ടാംഘട്ടത്തിൽ അപകടകരമായ മറ്റ് ഭാഗങ്ങളും പൊളിച്ചു നീക്കുമെന്ന് വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. സ്ട്രക്ച്ചറൽ അനുമതി കിട്ടിയാൽ ഉടൻ പൂർണമായും പൊളിച്ചു നീക്കും. 



നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് ജോലികൾ നടക്കുന്നത്. 7 ദിവസത്തെ ജോലികളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ബസ്സുകൾക്കും കട ഉടമകൾക്കും ഇതിനായി നോട്ടീസ് നൽകിയിരുന്നു. ബസ്സുകൾ പിഎംസിക്ക് സമീപത്തെ താരക ഷോപ്പിന് സമീപം നിർത്തി ആളെ കയറ്റി ഇറക്കണമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments