Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണവുമായി ഭരണസമിതി
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം സബ്‌സിഡി ഇനത്തില്‍ തുക തട്ടിയെന്ന ആരോപണവുമായി ഭരണസമിതി രംഗത്ത്. 2022-23 വനിതാസംരഭക ഗ്രൂപ്പിന് സബ്‌സിഡി നല്‍കല്‍ എന്ന പദ്ധതിയില്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്ന മിനിമം ഗ്രൂപ്പിനുള സംരക്ഷണത്തിന്റെ പരിരക്ഷയില്‍ രണ്ടംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ രമാമോഹനനും സഹോദരിപുത്രിയും കൂടി പണം തട്ടിയെന്നാണ് ആരോപണം. 

പൂഞ്ഞാര്‍ പഞ്ചായത്ത് 7-ാം വാര്‍ഡ് പുളിക്കപ്പാലത്ത് നഭസ്സ് പിക്കിംള്‍സ് & സ്‌നാക്‌സ് എന്ന വനിതാസംരംഭക യൂണിറ്റുണ്ടാക്കിയാണ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസില്‍ നിന്നും സബ്‌സിഡി ഇനത്തില്‍ 2,64,250/- രൂപ കൈപ്പറ്റുകയും യൂണിറ്റ് തുടങ്ങാതിരിക്കുകയും ചെയ്തതായി 2022-23 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്. ഫുഡ് പ്രൊഡക്ട് ഗ്രൂപ്പുകള്‍ക്ക് പരമാവധി 150000/- രൂപയേ സബ്‌സിഡി നല്‍കാവു എന്ന് ഗവണ്‍മെന്റ് മാര്‍ഗ്ഗരേഖയിലുളളപ്പോള്‍ രാഷ്ട്രീയ ഭരണസ്വാധീനം ഉപയോഗിച്ച് വ്യവസായ ഓഫീസില്‍ നിന്നും വന്‍തുക തട്ടിയെടുക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീകല പറഞ്ഞു. അഴിമതിയും, സ്വജന പക്ഷപാതവും, സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മെംബര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ആവശ്യപെട്ടു. 
സംരംഭം തുടങ്ങി നിശ്ചിത സമയത്തിനുശേഷമെ സബ്‌സിഡി അനുവദിക്കാവൂ എന്നുണ്ടെങ്കിലും സംരഭം തുടങ്ങുനതിന് മുന്‍പ് തന്നെ രാഷ്ട്രീയ സ്വാധീനം മൂലം രമാ മോഹന് സബ്‌സിഡി തുക ലഭിക്കുകയായിരുന്നു. പൊതുവിഭാഗത്തില്‍ പെട്ട റേഷന്‍ കാര്‍ഡാണ് അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നത്. വരുമാന സര്‍ട്ടിഫിക്കറ്റിലെ വാര്‍ഷിക വരുമാനവും തെറ്റായാണ് രേഖപെടുത്തിയിരിക്കുന്നതെന്നും ഭരണ സമിതി ചൂണ്ടി കാണിക്കുന്നു. July 1ന് ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ സ്ഥല പരിശോധനയിലാണ് സ്ഥാപനത്തിനായി തുക ചെലവാക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്.സംരംഭക ഗ്രൂപ്പില്‍ നിന്നും സഹോദരിപുത്രി ജോലി ലഭിച്ചതിനാല്‍ പിന്‍മാറുകയും ചെയ്തു. അഴിമതിയും സത്യപ്രതിഞ്ജാ ലംഘനവും നടത്തിയ മെംബര്‍ക്കെതിരെ വിജിലന്‍സാനം തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. 


അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് രമാ മോഹന്‍ പറയുന്നത്. നാട്ടുകൂട്ടം കുടുംബശ്രീ അയല്‍ കൂട്ടം സംരംഭക യൂണിറ്റ് തുടങ്ങാന്‍ ചുമതലപ്പെടുത്തിയിരുന്നത് തന്നെയും അരുന്ധതിയെയുമായിരുന്നു. യൂണിറ്റിനാവശ്യമായ ഷെഡ് നിര്‍മ്മാണം വൈകിയതിനാലാണ് സംരംഭം ആരംഭിക്കാന്‍ വൈകിയത്. സംരംഭം ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ അക്കൗണ്ടിലേക്ക് വന്ന സബ്‌സിഡി തുക തിരികെ നല്‍കിയെന്നും രമാ മോഹന്‍ പറഞ്ഞു. ഇതൊക്കെയെല്ലാം മറച്ചു വെച്ചുകൊണ്ട് മുൻ ബി ഡി  ഒ യുഡിഫ് ഭരണാസമിതിയെ കൂട്ടുപിടിച്ചു നടത്തിയ അഴിമതികൾ പുറത്തു വന്നതിന്റെ ജാള്യത മറക്കുവാനാണ് ഇന്ന് ഭരണസമിതി അംഗങ്ങൾ എല്ലാരുടെ പത്രസമ്മേളനം നടത്തിയതെന്നും ബ്ലോക്ക് അംഗം രമ മോഹൻ പറഞ്ഞു🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments