Latest News
Loading...

കേരളാ ബാങ്കിന്റെ പാലാ ടൗണ്‍ ശാഖയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.



കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ ബാങ്കിന്റെ പാലാ ടൗണ്‍ ശാഖയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.  കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ ധര്‍ണ മീനച്ചില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ജോസഫ് പുളിക്കിയില്‍ ഉദ്ഘാടനം ചെയ്തു. 


പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് ജില്ലാ ബാങ്കുകളില്‍ നല്‍കിയിരുന്ന 50% തൊഴില്‍ സംവരണം പുനസ്ഥാപിക്കുക, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ നിന്നും പിരിച്ചെടുത്ത ഓഹരികള്‍ക്ക് ന്യായമായ ഡിവിഡണ്ട് നല്‍കുക, അംഗത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട പ്രാഥമിക സംഘങ്ങളുടെ ഓഹരികള്‍ തിരിച്ച് നല്‍കുകയോ സ്ഥിര നിക്ഷേപമാക്കുകയോ ചെയ്യുക , നിക്ഷേപം നടത്തുന്ന പ്രാഥമിക സംഘങ്ങളില്‍ നിന്നും ഭീമമായ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത് അവസാനിപ്പിക്കുക, ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിനും സംഘങ്ങളുടെ റിസര്‍വ് ഫണ്ടിന്റെയും പലിശ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ. 


വി.എ ജോസ് ഉഴുന്നാലില്‍, ടോമി പൊരിയത്ത്, KCEF താലൂക്ക് പ്രസിഡന്റ് മനോജ് ജോസ്, സെക്രട്ടറി സോബിന്‍ ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് എംആര്‍ സാബുരാജന്‍, ഷിജി കെ നായര്‍, നേതാക്കളായ തുഷാര്‍ അലക്‌സ്, സന്തോഷ് സെബാസ്റ്റിയന്‍, ജോസഫ് ആന്റണി, അനില്‍കുമാര്‍ പി.റ്റി, ജോസഫ് സൈമണ്‍, ഡയസ് തോമസ്, സൗമ്യ സനീഷ്, രാജു മാത്യു, അരുണ്‍ ജെ മൈലാടൂര്‍, അനില്‍കുമാര്‍ പി.ജി തുടങ്ങിയവര്‍ സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments