പെരിങ്ങുളം:നാടിന്റെ വിദ്യാഭ്യാസ ഉന്നതിയുടെ നെടുംതൂണായ സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ കുട്ടികളെ പരിസ്ഥിതിയുമായി സഹവർത്തിതരാക്കുവാൻ ഫാർമേഴ്‌സ് ക്ലബ്, നേച്ചർ ക്ലബ് എന്നിവ പ്രവർത്തനം ആരംഭിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ബഹുമാനപെട്ട ജോസുകുട്ടി ജേക്കബ് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബുകളുടെ ഉദ്ഘടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി. എസ്. അശ്വിനി നിർവഹിച്ചു. വാഴൂർ എൻ. എസ്. എസ്. കോളേജിന്റെ മുൻ പ്രിൻസിപ്പാളും മീനച്ചിൽ നദീ സംരക്ഷണ സമിതിയുടെ അധ്യക്ഷനും ആയ ഡോ. എസ്. രാമചന്ദ്രൻ CLAP പദ്ധതി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പ്രശസ്ത പരിസ്ഥിതി- സാമൂഹ്യ പ്രവർത്തകൻ ശ്രീ. എബി പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നൽകുകയും, സെമിനാർ നയിക്കുകയും, വിത്തുകൊട്ട പദ്ധതി ഉദ്ഘടാനം നടത്തുകയും ചെയ്തു.
കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച വിത്തുകൾ വിത്തുകൊട്ടയിൽ നിക്ഷേപിക്കുകയും, ആവശ്യമുള്ള വിത്തുകൾ മറ്റു കുട്ടികൾ വിത്തുകൊട്ടയിൽ നിന്നും ശേഖരിക്കുന്ന നൂതന ആശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.
ഫാർമേഴ്‌സ് ക്ലബ് സെക്രട്ടറി കുമാരി എറിൻ ജോസ് കൃതജ്ഞത അർപ്പിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments