Latest News
Loading...

മണിപ്പൂരിൽ ബിജെപി ഗുജറാത്ത്‌ ആവർത്തിക്കുന്നു -സി കെ ശശീധരൻ.



പാലാ. മണിപ്പൂരിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുന്നു. കലാപം ബിജെപിയുടെ സ്പോൺസറിങ് പരിപാടിയാണെന്നും  മണിപ്പൂരിൽ ഗുജറാത്ത്‌ ആവർത്തിച്ചു 2024 ലെ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ ബിജെപി  ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ പറഞ്ഞു. മണിപ്പൂർ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന വർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, അവിടെ നടക്കുന്ന വംശീയ ഹത്യയിലും എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോസ് ടോം അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് സ്വാഗതം ആശംസിച്ചു.സിപിഎം ജില്ല സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് ജില്ല കൺവീനർ പ്രൊഫ ലോപ്പസ് മാത്യു, എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്, ബെന്നി മൈലാടൂർ, 

mm
പി എം ജോസഫ്, ടോബിൻ കെ അലക്സ് ,അഡ്വ തോമസ് വി റ്റി, പി കെ ഷാജൻ കുമാർ, പ്രൊഫ ഷാജി കടമല,പീറ്റർ പന്തലാനി, അഡ്വ.വി എൽ സെബാസ്റ്റ്യൻ, ഫിലിപ്പ് കുഴികുളം, ജോസിൻ ബിനോ, പ്രശാന്ത് നന്ദകുമാർ, ബേബി ഉഴുത്തുവാൽ, രാജേഷ് വാളിപ്ലാക്കൽ, ജോസ് കുറ്റിയാനി മറ്റം, പെണ്ണമ്മ ജോസഫ്, ഷാർളി മാത്യു, ജോസ് പറേ ക്കാട്ട്,അഡ്വ പി എസ് സുനിൽ, അഡ്വ പി ആർ തങ്കച്ചൻ, ആർ റ്റി മധുസൂദനൻ, കെ കെ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments