Latest News
Loading...

സ്ഥാനാരോഹണം നടന്നു



പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുന്‍ പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ജോര്‍ജ് മാത്യു സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തി. പ്രസിഡന്റ് ബെന്നി മൈലാടൂരും പുതിയ ഭാരവാഹികളും ചുമതലയേറ്റു. ഈ വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. 

ഡയാലിസിസ് കിറ്റുകളും മരുന്നും സൗജന്യമായി നൽകുന്ന ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനം പ്രശംസാർഹമാണെന്നും നിർധനരായ വൃക്കരോഗികൾക്ക മുടങ്ങാതെ ചികിത്സ ലഭ്യമാക്കുന്നതിന് ലയൺസ് ക്ലബ്ബുകൾ മുൻഗണന നൽകണമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. ഉണ്ണി കുളപ്പുറം, മജു പുളിക്കന്‍, മാത്യു കോക്കാട്ട്, ടോമി മാങ്കൂട്ടം, പ്രിന്‍സ് ഓടക്കല്‍, ജോസ് തെങ്ങുംപള്ളി, ശ്രീകുമാര്‍ പാലയ്ക്കല്‍, സാബു ജോസഫ്, അഡ്വ. ജോസഫ് ടി ജോണ്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, സുരേഷ് എക്സോണ്‍, ജയ്മോന്‍ വലിയമുറത്താങ്കല്‍, സൂരജ് എം.ആര്‍, സജിന്‍ വര്‍ഗ്ഗീസ്, ജോയി ഔസേപ്പറമ്പില്‍, സാജന്‍ തോമസ്, സി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments