Latest News
Loading...

സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു



സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാരെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള. 


സംസ്ഥാനത്ത് യഥേഷ്ടം മദ്യശാലകള്‍ അനുവദിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിന് മദ്യത്തിനെതിരെയും, ലഹരിക്കെതിരെയും ബോധവല്‍ക്കരണം നടത്താന്‍ എന്ത് യോഗ്യതയെന്നും 'അല്പമെങ്കിലും ഉളിപ്പുണ്ടെങ്കില്‍' ലക്ഷങ്ങള്‍ പൊടിക്കുന്ന വിമുക്തി മിഷന്‍ പിരിച്ചുവിടണം.



.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിയും പിഴയും മദ്യശാലകളും വര്‍ദ്ധിപ്പിക്കുകയല്ല വേണ്ടത്. ഇവയെല്ലാം ജനത്തിന്റെ സ്വത്തിനും ജീവനും ഭീഷണിയാണ്. 
 മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു ദിവസം റോഡിലിറങ്ങാന്‍ ലക്ഷങ്ങള്‍ പൊടിക്കേണ്ടി വരുകയാണ്. മുഖ്യമന്ത്രിയെ കൊണ്ടുപോകുന്നത് കണ്ടാല്‍ മുഖ്യപ്രതിയെ കൊണ്ടുപോകുന്നതുപോലെയാണ്.


 തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെയിടയില്‍ വിഹരിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 'കാക്കി വലയത്തിലാകുന്നത്' വിരോധാഭാസമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനം ജനത്തിന്റെ നികുതിയാണെന്നോര്‍ക്കണം. 
 വിനോദസഞ്ചാരത്തിന്റെ പേരില്‍ ഈ സര്‍ക്കാര്‍ കേരളത്തെ മദ്യത്തിന്റെ ഹബ്ബും പബ്ബുമാക്കി മാറ്റുകയാണ്. വില കൂടിയിട്ടും മദ്യ ഉപയോഗം വര്‍ദ്ധിച്ചുവെന്ന മദ്യമന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത് മദ്യപരുടെ മാനസിക നിലവാരത്തെയാണ്.


 കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരിമിതികളെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി സിനിമാ താരങ്ങളെ വച്ച് പ്രചരിപ്പിച്ച മദ്യവിരുദ്ധത എവിടെപ്പോയി. താരങ്ങളുടെ മരണത്തോടെ അതും അവസാനിച്ചോ എന്നും പ്രസാദ് കുരുവിള ചോദിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments