Latest News
Loading...

ഒരുമയുടെ അന്നദാനം മഹാദാനം പാലാ ആശുപത്രിയിലേക്കും



ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അന്നദാനം മഹാദാനം എന്ന പദ്ധതി പാലാ ആയുർവേദ ആശുപത്രിയിലും നടപ്പാക്കി. പാല എം.എൽ.എ. മാണി സി.കാപ്പൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പാല നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു.

എല്ലാ ദിവസവും ഉച്ചക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണ വിതരണം ചെയ്യുന്നത്. വൈക്കം, ഉഴവൂർ കുറവിലങ്ങാട്, കൂടല്ലൂർ എന്നീ ആശുപത്രികളിൽ എല്ലാ ദിവസവും അന്നദാനം നടത്തി വരുന്നു. കൂടാതെ വഴിയോരങ്ങളിൽ കഴിയുന്നവർ, വീടുകളിൽ ആശ്രയിക്കാൻ ആരുമില്ലാതെ അസുഖ ബാധിതരും, വൃദ്ധരും, അംഗപരിമിതരുമായുള്ള 5 കുടുംബങ്ങളിൽ മൂന്നു നേരവും ഒരുമ ഭക്ഷണം എത്തിച്ചു നൽകി വരുന്നു. 




യോഗത്തിൽ ഒരുമ പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ്, നഗരസഭ വൈസ് ചെയർപേഴ്സൻ ഷിജി പ്രസാദ്, പാലാ ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ബിനോജ് കെ.ജോസ്, ഡോ. ബിന്ദു എം, കെ.പി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, പ്രസാദ് എം, ജോയി മയിലംവേലി, ഷിജു കൊടിപ്പറമ്പിൽ, അസറുദ്ദീൻ ഇല്ലിക്കൽ, ദിലിപ് പ്രണവം, ബിജി സനീഷ്, സിൻജാ ഷാജി, ശ്രുതി, സന്തോഷ്‌, ദിവ്യാ ഷിജു, സിജി പ്രസാദ്, രജിഷ് കൊടിപ്പറമ്പിൽ, തോമസ് മരോട്ടിക്കുന്നേൽ, ചന്ദ്രമോഹന പണിക്കർ എന്നിവർ നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments