യുവമോർച്ച പ്രവർത്തകർക്കെതിരെ
കൊലവിളി നടത്തിയ സി.പി.എം നേതാവ് പി ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും, ഹൈന്ദവ ദൈവങ്ങളെയും, സംസ്കാരത്തെയും അധിക്ഷേപിച്ച എ.എം ഷംസീർ സ്പീക്കർ സ്ഥാനം രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടും ഭാരതീയ ജനതാ പാർട്ടി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, മണ്ഡലം കമ്മിറ്റി അംഗം പി.കെ സജീ, റ്റി.കെ സുകുമാരൻ നായർ തെക്കേൽ, സജീവ് ചാക്കോ, റ്റി.ജി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു...
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments