മൂന്നിലവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിണ്ട് എ.വി സാമുവലിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. പ്രമേയം 13 ന് ചര്‍ച്ച ചെയ്യും. ആറ് പേരാണ് പ്രമേയത്തില്‍ ഒപ്പിടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലെ ടോമി കുരിശിങ്കല്‍ പറമ്പിലായിരുന്നു പ്രസിഡണ്ട്. എന്നാല്‍ ടോമിയെ അവിശ്വാസത്തിലുടെ ഇടത് പക്ഷം പുറത്താക്കുകയും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗമായ എ.വി സാമുവല്‍ യു.ഡി.എഫ് പിന്തുണയോടെ പ്രസിഡണ്ടാവുകയുമായിരുന്നു.
.ധാരണയനുസരിച്ച് സാമുവല്‍ രാജി വയ്‌ക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് UDF പറയുന്നത്. 11 അംഗ ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തെ അവിശ്വാസപ്രമേയ സമയത്ത് UDF ല്‍ നിന്നും കേരള കോണ്‍ഗ്രസിലേയ്ക്ക് മാറിയ എബിന്‍ തിരികെ കോണ്‍ഗ്രസിലേക്കെത്തുകയും ചെയ്തു. എ.വി സാമുവല്‍ കഴിഞ്ഞ ദിവസം കേരള കോണ്‍ഗസ് (എം)-ല്‍ ചേര്‍ന്ന് ഇടത് പക്ഷത്തിന്റെ ഭാഗമാവുകയും ചെയ്തു.
കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ എത്താതിരിക്കുന്നതിയാണ് കഴിഞ്ഞ തവണ യുഡിഫ് സ്വതന്ത്ര അംഗമായ സാമുവലിനെ പിന്തുണച്ചത്. അതിപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി. ഇടത് പക്ഷത്ത് നിന്ന് കൂടുതല്‍ ആളുകള്‍ UDF അവിശ്വാസത്തെ പിന്തുണക്കുമെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments