പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി വർഷം തോറും നടത്തിവരുന്ന പാലാ പാലറ്റ് ഫുഡ് ഫെസ്റ്റ് ഇത്തവണ കേരളീയ വിഭവമായ കപ്പയ്ക്ക് പ്രധാന്യം നല്കി കപ്പ ഫുഡ് ഫെസ്റ്റ് എന്ന പേരിൽ നടത്തുന്നതായി കോളേജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കപ്പ ഫുഡ് ഫെസ്റ്റ് 2023 അഥവാ കസാവ ഫെസ്റ്റ് എന്ന പേരിലാണ് പരിപാടി. ജൂലൈ 27ന് ഉച്ചയ്ക്ക് 2 മുൽ രാത്രി 9 വരെയാണ് പരിപാടി. പ്രസിദ്ധ പാചകവിദഗ്ധനും പാചകകലയിലെ സെലിബ്രിറ്റിയുമായ വിക്കി രത്നാനിയുടെ തൽസമയ പാചകഷോയും ഭക്ഷ്യമേളയുടെ മാറ്റുകൂട്ടും.
20 വ്യത്യസ്ത തരം കപ്പ അധിഷ്ഠിത വിഭവങ്ങൾ മറ്റ് പാചകരീതികളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അവതരിപ്പിക്കുക. ചൊറുധാന്യങ്ങൾ, ഗോതമ്പ്, അരി, ചക്ക എന്നിവയോടും മറ്റ് ചേരുവകളോടും ഒപ്പം കപ്പയും സംയോജിപ്പിച്ചുകൊണ്ട് നടത്തുന്ന ഭക്ഷ്യോൽസവം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പൊതുജനങ്ങൾക്കും കാണാവാനും രുചികൾ അനുഭവിക്കാനും അവസരമുണ്ട്. 100-ഓളം വിഭവങ്ങൾ ഇത്തരത്തിൽ തയാറാക്കും.
ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ ഗ്രാമീണം മുത്തോലിയുമായി സഹകരിച്ച് 15 ഏക്കറിലധികം സ്ഥലത്ത് 20ൽപരം വ്യത്യസ്ത ഇനം കപ്പ കൃഷി ചെയ്തിരുന്നു. ഈ കൃഷിയുടെ വിളവാണ് കപ്പയെ ഈ വർഷത്തെ ഫുഡ്ഫെസ്റ്റ് തീമായി തെരഞ്ഞെടുക്കാൻ പ്രചോദനമായത്.
27ന് 2ന് നടക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട്, കോ ചെയർമാൻ മോൺസിഞ്ഞോർ ജോസഫ് മാലേപ്പറമ്പിൽ, കൊച്ചി ഹോളിഡേ ഇൻ ഹോട്ടൽ ജി.എം ഫിനോ ബാബു തുടങ്ങിയവർ സംബന്ധിക്കും.
സമ്മേളനത്തെ തുടർന്ന് എൻഷ്യന്റ് ഹാളിൽ കുക്കറി ഷോ ആരംഭിക്കും. കേറ്ററിംഗ് വിദ്യാർത്ഥികൾ തയാറാക്കുന്ന വിഭവങ്ങൾക്കൊപ്പം വിവിധ സംരംഭകരുടെ സ്നാക്സ്, റെഡി ടു ഈറ്റ് ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. മേളയിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഭക്ഷോൽപന്നങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി 250, 700 രൂപയുടെ കൂപ്പണുകളും ലഭ്യമാണ്.
കോളേജ് ഡയറ്കടർ ഫാ ജോസഫ് വട്ടപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ ഷെറിൻ കുര്യൻ, ബർസാർ ഫാ ജോൺ മറ്റമുണ്ടയിൽ, ഗ്രാമീണം മുത്തോലി പ്രസിഡന്റ് ശശികുമാർ, കോളേജ് എച്ചഒഡി വർഗീസ് ജോൺസൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments