മണിപ്പൂർ ജനതയ്ക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചു സിഎസ് ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തിൽ മേലുകാവിൽ നടന്ന റാലിയിൽ നൂറുകണക്കിനു പേർ പങ്കാളികളായി. മണിപ്പൂരിൽ ശാന്തി പുലരണമെന്നും, കലാപത്തിനെതിരെ ഭരണകൂടം ഇടപെടണമെന്നും ആവശ്യം ഉയർത്തിയ മുദ്രാവാക്യങ്ങളും പ്ലാക്കാർഡും ഏന്തി നടന്ന റാലി പഞ്ചായത്ത് ഓഫിസ് പടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമൻ ഫ്ലാഗ് ഓഫ് ചെയ്തു.
എച്ച് ആർഡി സെന്ററിൽ സമാപിച്ച ശേഷം ചേർന്ന സമ്മേളനം ബിഷപ് വി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ.കെ.ജി. ദാനിയേൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ.ജോർജ് കാരം വേലി മുഖ്യ പ്രഭാഷണം നടത്തി. മഹായിടവക ഭാരവാഹികളായ
റവ. പി.സി. മാത്യൂ കുട്ടി,റവ. ടി.ജെ.ബിജോയി, ടി.ജോയ് കുമാർ എന്നിവർ പ്രസംഗിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments