Latest News
Loading...

വൈദ്യുതിവകുപ്പ്ജീവനക്കാരുടെ അനാസ്ഥ . ജനം ദുരിതത്തിൽ




ഈരാറ്റുപേട്ട ഇലക്ട്രിക് സബ് സ്റ്റേഷന്റെ ഈരാറ്റുപേട്ട സെക്ഷനിൽ നിന്നാണ് തലപ്പുലം, മേലുകാവ്, മൂന്നിലവ് എന്നീ മൂന്ന് പഞ്ചായത്തുകളിലേയ്ക്ക് മൂന്നിലവ് ഫീഡർ വഴി കറന്റ് എത്തിയ്ക്കുന്നത്. ഈ ഫീഡറിന്റെ കീഴിൽ ഏകദേശം പതിനായിരം കൺസ്യൂമർ ഉണ്ട്. കാറ്റും മഴയും കാരണമോ മറ്റ് എന്തെങ്കിലും ജോലികൾ ലൈനിൽ ചെയ്യുമ്പോഴോ ഈരാറ്റുപേട്ട സബ് സ്റ്റേഷൻ സ്വിച്ച്ഓഫ് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ തലപ്പുലം പഞ്ചായത്തിലെ ഓലായം, തെള്ളിയാമറ്റം, പൂവത്താനി, കരികിലക്കാനം, വെട്ടിപ്പറമ്പ്, കളത്തുക്കടവ്, വലിയമംഗലം പ്രദേശങ്ങളും മേലുകാവ് പഞ്ചായത്തിലെ ഇടമറുക്, ഇടമറുക് ആശുപത്രിപ്പടി, പയസ്മൗണ്ട്, കിഴക്കൻമറ്റം, കോണിപ്പാട്, വാകക്കാട്, ചാലമറ്റം, മേലുകാവുമറ്റം, കളപ്പുരപ്പാറ, മേലുകാവ്, കേലാനി, പെരിങ്ങാലി, ഇലവീഴാപൂഞ്ചിറ വയർലസ് സ്റ്റേഷൻ എന്നീ പ്രദേശങ്ങളും മൂന്നിലവ് പഞ്ചായത്തിലെ വാളകം, മേച്ചാൽ, നെല്ലാപ്പാറ, ഇല്ലിക്കക്കല്ല്, ഇരുമാപ്ര, മങ്കൊമ്പ്, ചൊവ്വൂർ, മൂന്നിലവ് ടൗൺ, തഴക്കവയൽ, കൂട്ടക്കല്ല്, ചകിണിയാംതടം എന്നീ പ്രദേശങ്ങളും ഇരുട്ടിലാകുന്നു. നാല് വർഷം മുൻപ് റബർ തോട്ടങ്ങളിൽ കൂടി പോയിരുന്ന 11 കെ.വി. ലൈനുകൾ മെയിൻ റോഡുകളിലേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ടുളളതാണ്.  ആയതുകൊണ്ട് ഫീൽഡ് സ്റ്റാഫുകൾക്ക് തകരാറുകൾ വേഗം കണ്ടു പിടിക്കാൻ സാധിക്കുന്നുണ്ട്. 



.പാലാ ഇലക്ട്രിക് സബ് സ്റ്റേഷനിൽ നിന്ന് കൊല്ലപ്പള്ളി സെക്ഷനു കീഴിൽ കൊല്ലപ്പള്ളി ഫീഡർ വഴി മേലുകാവ് പഞ്ചായത്തിലേയ്ക്ക് രണ്ട് പ്രദേശത്തുകൂടി 11 കെ.വി. ലൈൻ വലിച്ചിട്ടുണ്ട്. ഒരെണ്ണം കുറുമണ്ണ് മനയ്ക്കക്കണ്ടം ഭാഗത്തുളള ട്രാൻസ്‌ഫോമിറനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ച് കിഴക്കൻമറ്റം വരെ  11 കെ.വി.ലൈൻ വലിച്ചിട്ടുണ്ട്. എന്നാൽ ഇത് ചാർജ്ജ് ചെയ്തിട്ടില്ല. മറ്റൊന്ന് മേരിലാന്റ കിഴക്കൻമറ്റം ആശ്രമം ജംഗ്ഷനിൽ ട്രാൻസ്‌ഫോമിറനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ച് കിഴക്കൻമറ്റം വരെ  11 കെ.വി. ലൈൻ വലിച്ചെങ്കിലും ഇതും ചാർജ്ജ് ചെയ്തിട്ടില്ല. അതുപോലെ മേലുകാവുമറ്റം അസംപ്ഷൻ ജംഗ്ഷനിൽ ട്രൻസ്‌ഫോമിറനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ച്  11 കെ.വി. ലൈൻ  വലിച്ചിട്ടുളളതുമാണ്. ഇതും ചാർജ്ജ് ചെയ്തിട്ടില്ല.


 ഈരാറ്റുപേട്ട സബ് സ്റ്റേഷനിൽ കറന്റ് ഇല്ലാത്തപ്പോൾ പാലാ ഇലക്ട്രിക് സബ് സ്റ്റേഷനിൽ നിന്ന് മേലുകാവ് പഞ്ചായത്തിന്റെ ടി മൂന്ന് ഭാഗത്തേയ്ക്ക്  11 കെ.വി. ലൈൻ വഴി എത്തുന്ന കറന്റ് തുറന്ന് വിടുമ്പോൾ മൂന്ന് പഞ്ചായത്തിലും കറന്റ് ലഭിക്കുവാൻ സാധിക്കും. അതുപോലെ മുട്ടം ഇലക്ട്രിക് സബ് സ്റ്റേഷനിൽ നിന്ന് മൂലമറ്റം സെക്ഷന്റെ കീഴിൽ തുടങ്ങനാട് ഫീഡർ വഴി മേലുകാവ് കാഞ്ഞിരംകവല, പാണ്ടിയമ്മാവ് ഭാഗത്തും ട്രാൻസ്‌ഫോമറിനു സമീപം എ.ബി. സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്. ഈ  11 കെ.വി. വരുന്ന ലൈൻ മേലുകാവുമറ്റം ദീപ്തി ജംഗ്ഷൻ വരെ ഉണ്ട്. എന്നാൽ ഇത് ചാർജ്ജ് ചെയ്തിട്ടില്ല. ഇത് ചാർജ്ജ് ചെയ്താൽ പാലാ സബ്‌സ്റ്റേഷനിലും ഈരാറ്റുപേട്ട സബ് സ്റ്റേഷനിലും കറന്റ് ഇല്ലാത്തപ്പോൾ മൂലമറ്റം പവ്വർ ഹൗസിൽ നിന്ന് നേരിട്ട് ഈ മൂന്ന് പഞ്ചായത്തുകളിൽ കറന്റ് എത്തിക്കുവാൻ സാധിക്കും. 



.ഈരാറ്റുപേട്ട ഇലക്ട്രിക് സബ് സ്റ്റേഷനിൽ നിന്ന് ഭരണങ്ങാനം സെക്ഷൻ വഴി കയ്യൂർ ഫീഡറിൽ നിന്ന് ഇടമറുക് മഠം ജംഗ്ഷനിലേയ്ക്ക് മൂന്ന് കിലോമീറ്റർ  11 കെ.വി. ലൈൻ 10 വർഷം മുൻപ് വലിച്ച് ചാർജ്ജ് ചെയ്യാതെ കാട് കയറികിടക്കുകയാണ്. ഇടമറുകിൽ എ.ബി. സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്.  ദിവസവും ഇരുപത് തവണയെങ്കിലും മൂന്നിലവ് ഫീഡന്റെ കീഴിൽ വൈദ്യുതി വന്നുപോവുകയും തന്മൂമൂലം വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ജനം ദുരിതത്തിലാവുകയും ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പ് മേൽ പണികൾ കോടികൾ മുടക്കി പണികഴിച്ചെങ്കിലും  11 കെ.വി. ലൈനുകളും എ.ബി. സ്വിച്ചുകളും എല്ലാം നശിച്ച് പോയ്‌ക്കൊണ്ടിരിക്കുകയാണ്. മേലുകാവ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പല സബ് സ്റ്റേഷനുകളിൽ നിന്ന് എത്തിച്ച് നിർത്തിയിരിക്കുന്ന വൈദ്യുതി ഈരാറ്റുപേട്ട സബ് സ്റ്റേഷനിൽ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കറന്റ് പോകുന്ന ഭാഗത്തേയ്ക്ക് കടത്തിവിടാവുന്നതാണ്. 


ഇതുമൂലം കെ.എസ്.ഇ.ബി. യ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികലാഭം നേടിയെടുക്കുവാൻ സാധിക്കും. ഏകദേശം പതിനായിരത്തോളം ഗുണഭോക്താക്കൾക്ക് എല്ലാ സമയവും കറന്റ് ലഭിക്കുവാൻ സാധിക്കുകയും ചെയ്യും. ഉയർന്ന ഉദ്യോഗസ്ഥർ ഈ കാര്യം കണ്ടില്ലെന്ന് നടിച്ച് ജനങ്ങളെ വിഢികളാക്കി ക്കൊണ്ടിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വയർലസ ്‌സ്റ്റേഷൻ, ചെറുകിട വ്യവസായങ്ങൾ, കടകൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രി, ആരാധനാലയങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവടങ്ങളിലും വീടുകളിലും സുഗമമായി വൈദ്യുതി ലഭിക്കുന്നതിന് ഇത് ചാർജ്ജ് ചെയ്യുന്നതുമൂലം സാധിക്കും. ആയതിനാൽ ഉടൻ ഈ ലൈനുകൾ ചാർജ്ജ് ചെയ്യുന്നതിനുളള അടിയന്തിര നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവും മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ ജെറ്റോ ജോസ് പാലാ സർക്കിൾ ചീഫ് എൻജീനിയർ മുമ്പാകെ പരാതി നൽകി. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments