Latest News
Loading...

ഡിവൈഎഫ്ഐ കിഴക്കൻ മേഖല ജാഥക്ക് തുടക്കം


മേലുകാവ് : ഓഗസ്റ്റ് 15ന് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിനോട് അനുബ ന്ധിച്ച് ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ ക്യാപ്റ്റനും, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ വൈസ് ക്യാപ്റ്റനും ജില്ലാ ജോയിന്റ് സെക്രട്ടറി ബി ആർ അൻഷാദ് മാനേജ്റുമായി നടത്തുന്ന കിഴക്കൻ മേഖല ജില്ലാ കാൽനട പ്രചരണ ജാഥക്ക് തുടക്കം. രാവിലേ പത്തിന് മേലുകാവിൽ ആരംഭിച്ച ജാഥ സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉദ്‌ഘാടനം ചെയ്തു .


ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെആർ അമീർഖാൻ ആദ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, മേഖല സെക്രട്ടറി ജോമി ജോസ് എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം ബി ഗൗതം, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സാം അലക്സ്‌, എം പി പ്രമോദ്,പി എ ഷെമീർ, പ്രഭാത് രാജു, മാഹിൻ സലിം, ജെറി വർഗീസ് ,വി ആർ വിഷ്ണു രാജ്, അഭിജിത്ത് ജോൺ എന്നിവർ സംസാരിച്ചു.

ജാഥ പൂഞ്ഞാർ തെക്കേക്കരയിൽ സമാപിച്ചു. സമാപന യോഗം മുൻ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അഡ്വ.അക്ഷയ് ഹരി അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, ടി എസ് സ്നേഹധനൻ, കെ ശശി,പി ആർ ഫൈസൽ, ലോക്കൽ സെക്രട്ടറിമാരായ ടി എസ് സിജു, കെ പി മധുകുമാർ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ എന്നിവർ സംസാരിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments