Latest News
Loading...

കുഴിവേലി റോഡ് പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി




ഈരാറ്റുപേട്ട നഗരസഭയിലെ നടയ്ക്കൽ കുഴിവേലി റോഡ് പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. നഗരസഭയുടെ ഭാഗത്ത് നിന്നും ഈ റോഡിൻ്റെ കാര്യത്തിൽ വലിയ അവഗണനയുണ്ടായി.
റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും അത് ശ്രദ്ധിക്കുകയോ യഥാസമയത്ത് ഫണ്ട് അനുവദിക്കുകയോ ചെയ്തില്ല.



.

റോഡിൻ്റെ കാര്യത്തിനായി എം.എൽ.എ ക്ക് നാട്ടുകാർ നിവേദനം കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ  ഈറോഡിനായി പത്ത് ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും നഗരസഭയിലെ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥകാരണം  ആഫണ്ടും ലഭ്യമാക്കി റോഡിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതിന് ശേഷം നഗരസഭയും കുറച്ച് ഫണ്ട് അനുവദിച്ചെങ്കിലും അതും  ലഭ്യമായിട്ടില്ല.പുതിയ അധ്യായന വർഷം ആരംഭിക്കുന്നു. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അത് കൊണ്ട് തന്നെ ഈ റോഡിൻ്റെ വർക്ക് ഇനിയും നീണ്ട് പോകാനാണ് സാധ്യത.

     ഈരാറ്റുപേട്ട നഗരസഭയെയും പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും,സ്റ്റേഡിയവും ഉണ്ട്. നൂറ് കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ഈ റോഡിലൂടെ ദുരിതയാത്ര ചെയ്യുന്നു. ഈ പ്രദേശത്തുള്ള മിക്ക സ്കൂളുകളുടെ ബസ്കളും ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ട്. റോഡിൻ്റെ ശോചനീയാവസ്ഥ മൂലം ബസുകളുടെ സർവീസ് പോലും നടത്താൻ കഴിയുന്നില്ല.  അപകടങ്ങളും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. അനുവദിച്ചിരിക്കുന്ന ഫണ്ടുകൾ ലഭ്യമാക്കി റോഡ് അടിയന്തിരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments