Latest News
Loading...

നിയമലംഘനങ്ങൾക്ക് അധികാരികൾ കാവൽനിൽക്കുന്നു: സജി മഞ്ഞക്കടമ്പിൽ




പാലാ: എൽഡിഎഫിന്റെ വാർഷികാഘോഷത്തിന് വേണ്ടി ഒരാഴ്ച മുമ്പ് പാലാ മുനിസിപ്പൽ ഓഫീസിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡും പി ഡബ്ല്യു ഡി റോഡും കൈയ്യേറി നിർമ്മിച്ചിരിക്കുന്ന പന്തൽ അപകടകരമായി പാലായിൽ നിലനിർത്തിയിരിക്കുന്നത് അധികാരികൾ എൽഡിഎഫിന്റെ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

എൽഡിഎഫിന്റെ വാർഷികാഘോഷത്തിന് ഒരാഴ്ച്ച മുമ്പ് നിർമ്മിച്ച പന്തൽ അടുത്ത ശനിയാഴ്ച്ച ആഘോഷം നടത്തിയതിനുശേഷമേ പന്തൽപൊളിക്കൂ എന്നുള്ള എൽഡിഎഫ് തീരുമാനം ധാർഷ്ട്യം ആണെന്നും സജി പറഞ്ഞു.



.അനധികൃതമായി നിർമ്മിച്ചിരിക്കുന്ന പന്തൽ ഉടൻ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പാലാ പി ഡബ്ല്യു ഡി ഓഫീസിന് മുമ്പിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിലെ അപകടത്തിന് കരണമായ ബോട്ടിന്റെ നിയമലംഘനം അധികൃതർ നോക്കി നിന്ന് അപകടം ക്ഷണിച്ച് വരുത്തിയ പോലെ പോലീസും, പൊതുമരാമത്ത് വകുപ്പും പാലായിൽ നിയമലംഘനത്തിന് കാവൽ നിൽക്കുകയാണെന്നും സജി പറഞ്ഞു.

യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി അദ്ധൃക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, എ കെ ചന്ദ്രമോഹൻ,
R .സജീവ്, എം.പി കൃഷ്ണൻ നായർ, അനസ്‌ കണ്ടത്തിൽ, വിജയകുമാർ, K T ജോസഫ്‌, ജ്യോതിലക്ഷ്മി, T K വിനോദ് , ഷിബു പൂവേലിൽ,
പ്രിൻസ് വി സി , ഷോജി ഗോപി, ജോസ് വടക്കേക്കര, മത്തച്ചൻ അരീപ്പറമ്പിൽ, ബിജു പി.കെ., ബിബിൻ രാജ്,
രാജു കോനാട്ട്‌, സന്തോഷ് മണർകാട്ട്, ടോം നല്ലനിരപ്പേൽ, ജോസ് വേരനാനി, ബോബി മൂന്നുമാക്കൽ, സജിഓലിക്കര, രാജു കൊക്കൊപ്പുഴ, പയസ് മാണി, ഡിജു സെബാസ്റ്റ്യൻ, ബിനോ ചൂരനോലിൽ,
ഷിജി ഇലവുംമൂട്ടിൽ, ജോബി നബുടാകം, കെ.എം. കുര്യൻ കണ്ണംകുളം, ജോഷി നെല്ലിക്കുന്നേൽ, മാത്യു കേളപ്പനാൽ ,ജോഷിബാപുളിയനാൽ, ശ്രീകുമാർ ടി സി, ജോഷി കെ ആൻ്റണി, മനോജ് വള്ളിച്ചിറ, ടോം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


 പൊതു മരാമത്ത് അസിസ്റ്റൻറ് എൻജിനീയറ് നേതക്കളുമായിനടത്തിയ ചർച്ചയിൽ പിഡബ്ല്യുഡിയുടെ അനുവാദമില്ലാതെ നിർമ്മിച്ച പന്തൽ ഉടൻ പൊളിച്ചുമാറ്റും എന്ന ഉറപ്പിന്മേൽ സമരം അവസാനിപിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments