Latest News
Loading...

ഐക്യദാർഢ്യ സംഗമം നടത്തി



പാലാ: ഡൽഹിയിൽ ദേശീയ ഗുസ്തി താരങ്ങൾ നീതിക്കുവേണ്ടി നടത്തിവരുന്ന സമരത്തിന് പിന്തുണ അറിയിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
മുൻ സംസ്ഥാന വോളിബോൾ താരവും പാലാ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പ്രിൻസ് തയ്യിൽ സംഗമം ഉദ്ഘാടനം  ചെയ്തു. 



ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും പാർലമെന്റ് മെമ്പറുമായ ബ്രിഡ്ജ് ഭൂഷൻ എം പി യുടെ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയടക്കം 
മൊഴി നൽകിയിട്ടും നടപടി എടുക്കാത്തത്  താരങ്ങളോട് കാണിക്കുന്ന അനീതിയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി .

സംസ്ഥാന യൂത്ത് പ്രസിഡന്റ്  ഒ എ ഹാരിസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കോട്ടയം ജില്ലാ പ്രസിഡൻ്റ് ഹാഷിം ലബ്ബ, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, പ്രസാദ് , സുരേഷ് തിടനാട്, സമീർ കോട്ടയം, ഷറഫ് പൊൻകുന്നം
.അജിത് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments