Latest News
Loading...

പെസഹാ വ്യാഴാഴ്ച പാര്‍ലമെന്റിന് അവധി പ്രഖ്യാപിക്കണം: തോമസ് ചാഴികാടന്‍

ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹം ഈ ആഴ്ച മുഴുവന്‍ വിശുദ്ധ വാരം ആയി ആചരിക്കുകയും വ്യാഴാഴ്ച മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെസഹാ വ്യാഴാഴ്ച പാര്‍ലമെന്റിന് അവധി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി എന്നിവരോട് തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു. 


.ലോകത്തെമ്പാടുമുള്ള ക്രൈസ്തവര്‍ ആചരിക്കുന്ന 50 ദിവസത്തെ നോമ്പ് ആവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. എല്ലാ ക്രൈസ്തവ ദൈവാലയങ്ങളിലും ഏപ്രില്‍ 2 ഓശാന ഞായറാഴ്ച മുതല്‍ ഏപ്രില്‍ 9 ഈസ്റ്റര്‍ ഞായര്‍ വരെ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുകയാണ്. ഇപ്പോഴത്തെ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത് ഏപ്രില്‍ 6നാണ്. ക്രൈസ്തവരായ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ ഉണ്ട്. അവര്‍ക്ക് ഈ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ സൗകര്യം ഒരുക്കുന്നതിന് ഏപ്രില്‍ 6 പെസഹാ വ്യാഴാഴ്ച പാര്‍ലമെന്റ് അവധിയായി പ്രഖ്യാപിക്കണം എന്ന് ചാഴികാടന്‍ ആവശ്യപ്പെട്ടു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments