Latest News
Loading...

തിക്കോയി എസ്റ്റേറ്റിലെ കുടിയിറക്ക് നീക്കം തടയും : കേരളാ കോൺഗ്രസ് (എം)

തലനാട് : തിക്കോയി എസ്റ്റേറ്റിലെ തൊഴിലാളികളെ അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കാൻ ഉള്ള കമ്പനിയുടെ നടപടികൾ തടയുമെന്ന്കേരളാ കോൺഗ്രസ്സ് (എം) തലനാട് മണ്ഡലം കമ്മറ്റി അറിയിച്ചു.


.    50 വർഷത്തിൽ അധികമായി താമസ്സിക്കുന്ന 40 ൽ അധികം കുടുംബങ്ങളോട് 30 ദിവസത്തിനകം വിട് ഒഴിയണമെന്നാണ്കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. അവർക്ക് സ്വന്തമായി വിടേ മറ്റ് സഥലമേ ഇല്ലാത്തവരാണ്. അവർക്ക് കമ്പനി താമസ്സ സൗകര്യം നൽകണമെന്നു പാർട്ടി ആവശ്യപ്പെട്ടു. കുടിയിറക്കാനുള്ള നിക്കത്തെ തടയാനും മഡലം കമ്മറ്റി തീരുമാനിച്ചു

.മണ്ഡലം പ്രസിഡൻറ് സലിം യാക്കിരി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ബിജു ഇളംതുരുത്തിയിൽ ഉത്ഘാടനം ചെയ്തു. നിയോജകമഡലം സെക്രട്ടറി മജു പ്ലാത്തോട്ടം, വനിതാ കോൺഗ്രസ്സ് മഡലം പ്രസിഡന്റ് വൽസമ്മ ഗോപിനാഥ് , യൂത്ത് ഫ്രണ്ട് മഡലം പ്രസിഡൻഡ്‌ നിതിൻ ചാവേപ്ലാക്കൽ , മോഹൻ കുമാർ ജഗന്നാദൻ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments