Latest News
Loading...

പങ്കാളിത്ത പെൻഷൻ: സർക്കാർ വാക്കുപാലിക്കണം: എൻ.ജി.ഒ സംഘ്.

കോട്ടയം: അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പുന: പരിശോധിക്കുമെന്നുള്ള ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പു വാഗ്ദാനം നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് എൻ.ജി.ഒ.സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കേരളാ NG0 സംഘ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


.സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാരിന്റെ നിലപാട് തികച്ചും വഞ്ചനാപരമാണ്. പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയതിന് ഉമ്മൻ ചാണ്ടി സർക്കാരിനെ കുറ്റം പറയുന്ന ഇടതുപക്ഷം അധികാരത്തിൽ വന്നതിനു ശേഷം അഞ്ച് സ്ഥാപനങ്ങളിൽ പുതിയതായി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുകയാണ് ചെയ്തത്.കൂടാതെ പങ്കാളിത്ത പെൻഷന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിന് 2020 ജൂൺ 4 ന് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു.രാജസ്ഥാൻ , ഛത്തീസ്ഗഢ് തുടങ്ങി നിരവധി സർക്കാരുകൾ പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന് അവിടങ്ങളിലെ ബജറ്റിലൂടെ പ്രഖ്യാപനം നടത്തിയ സാഹചര്യം മുന്നിൽ ഉള്ളപ്പോഴാണ് കേരളത്തിലെ സർക്കാർ എൻ പി എസ് ജീവനക്കാരെ ഒന്നടങ്കം വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഏഴു വർഷം മുമ്പ് പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി, മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ലീവ് സറണ്ടർ ആനുകൂല്യം അനുഭവവേദ്യമാകുന്നില്ല. ജില്ലാ പ്രസിഡണ്ട് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.എസ് പ്രസാദ്, എം.എസ്.ഹരികുമാർ ,പി.എ.മനോജ് കുമാർ, എസ്.ശ്രീജിത്ത്, പി.എ.ഗോപകുമാർ ' ആർ രാജേഷ്,കെ.വിനോദ് ,ജി.മനോജ്, ജി.ദിനേശ്, ആർ.ജിഗ്ഗി, ആർ.സുനിൽകുമാർ, കെ.സി.വിജയകുമാർ, എസ്.അനിൽ കെ.സി.ജയപ്രകാശ്,എൻ.സജേഷ് കുമാർ, എസ്.ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments