Latest News
Loading...

എന്‍ സി ഇ ആര്‍ ടി: കേന്ദ്ര നടപടി ഫാസിസം. ജോസ്.കെ.മാണി

കോട്ടയം - എന്‍ സി ഇ ആര്‍ ടി പാഠഭാഗങ്ങളില്‍ ചിലത് തിരഞ്ഞുപിടിച്ച് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രത്തോടുള്ള അവഹേളനമാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. പന്ത്രണ്ടാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്നും ഗാന്ധിജിയുടെ വധവും ആര്‍ എസ് എസ് നിരോധനവും സംബന്ധിച്ച ഭാഗങ്ങളും മുഗള്‍ സാമ്രാജ്യ കാലഘട്ടവും  ഒഴിവാക്കിയുള്ള ഇന്‍ഡ്യയുടെ ചരിത്രം അപൂര്‍ണ്ണവും സത്യനിഷേവുമാണ്. 

.വര്‍ഗ്ഗീയത അടിസ്ഥാനമാക്കിയുള്ള ചരിത്ര നിര്‍മ്മിതി വിദ്യാര്‍ത്ഥികളോടും വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാണ്. തങ്ങള്‍ നിര്‍മ്മിച്ച വിതരണം നടത്തുന്ന വ്യാജചരിത്രം മാത്രം ക്ലാസ് മുറികളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന നിര്‍ബന്ധം ഫാസിസമാണെന്നും ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments