Latest News
Loading...

മന:ശാന്തി കാര്‍ണിവലിന് തുടക്കമായി.

പാലാ മരിയസദനത്തില്‍ മന:ശാന്തി കാര്‍ണിവലിന് തുടക്കമായി. മരിയസദനത്തിന്റെ സ്‌നേഹ പരിചരണങ്ങളിലൂടെ മനശാന്തി നേടിയവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുതകുന്ന കലാ സാംസ്‌ക്കാരിക പരിപാടികളും, സെമിനാറുകളും വിവിധ സ്റ്റാളുകളുമെല്ലാം കൗതുകക്കാഴ്ചയൊരുക്കുന്ന ത്രിദിന മേളയാണ് മരിയ സദനത്തില്‍ നടക്കുന്നത്. മനശാന്തി കാര്‍ണിവല്‍ ഏപ്രില്‍ 16 ന് സമാപിക്കും.

സഹകാരികളുടെ സമ്മേളനവും, മനോരോഗികളായ ആളുകളുടെ മാനസിക ഉല്ലാസവും ഉറപ്പു വരുത്തുന്ന ഈ സ്‌നേഹ കൂട്ടായ്മ പൂരങ്ങള്‍ ഇല്ലാത്തവരുടെ പൂരം എന്നാണ് വിശേഷിപ്പിക്കുന്നത്. സഹകാരികള്‍ക്ക് മരിയ സദനത്തില്‍ എത്തി നമ്മുടെ സഹോദരങ്ങളെ സന്ദര്‍ശിക്കാനും അവരോടൊപ്പം സമയം പങ്കിടുവാനും ഈ കാര്‍ണിവല്‍ അവസരം ഒരുക്കുന്നു. 2014 മുതലാണ് മനശാന്തിയ്ക്ക് തുടക്കം കുറിക്കുന്നത്, പിന്നീട് 2016, 2017,2019 വര്‍ഷങ്ങളില്‍ ഈ സമ്മര്‍ ചാരിറ്റി കര്‍ണിവല്‍ സംഘടിപ്പിച്ചിരുന്നു. 2023 ല്‍ അഞ്ചാം തവണയാണ് മനശാന്തി മരിയസദനത്തില്‍ സംഘടിപ്പിക്കുന്നത്.

മാനസികരോഗ പുനരധിവാസരംഗത്ത് പാലാ മരിയസദനം 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ കാലയളവില്‍ 4,000 ത്തിലധികം മനോനില തകര്‍ന്ന അനാഥരായ സഹോദരങ്ങളെ സംരക്ഷിക്കുവനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും മരിയസദനത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വൃദ്ധജനങ്ങള്‍, മനോരോഗികള്‍, കുട്ടികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, വികലാംഗര്‍, കിടപ്പു രോഗികള്‍ തുടങ്ങി 500 റോളം സഹോദരങ്ങള്‍ മരിയസദനത്തില്‍ വസിക്കുന്നു.

കാര്‍ഡിനേല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങട്ട്, ഫാദര്‍ ജോസഫ് കണിയോടിക്കല്‍, ജോസ് കെ മാണി എംപി, തോമസ് ചാഴികാടന്‍ എംപി, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, വി.എച്ച് കുര്യന്‍, ഡോ.സിറിയക് തോമസ്, ഡോ. ടോണി തോമസ് പരിന്തിരിക്കല്‍, ഫാ റോയ് വടക്കേല്, പാലാ മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ ജോസിന് ബിനോ, ബൈജു കൊല്ലംപറമ്പില്‍, ബിനു പുളിക്കക്കണ്ടം, ജോസ് ചീരാംകുഴി, രാജേഷ് വാലിപ്ലാക്കല്‍, പി.എസ് ബിജു, ടിസ്സണ്‍ ചന്ദ്രന്‍ കുന്നേല്‍, പി.ഡി ജോര്‍ജ്, ജോര്‍ജ് കരുണക്കല്‍, മരിയസദനം ഡയറക്ടര്‍ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments