Latest News
Loading...

കാവുംകണ്ടം പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു


 കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ ഈസ്റ്റർ ആഘോഷം നടത്തി. പള്ളിയിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളാണ് ഈസ്റ്റർ. വിശ്വാസത്തിന്റെ അടിസ്ഥാനശില യേശുവിന്റെ ഉയിർപ്പാണ്. ഉയിർപ്പ് തിരുനാളിനെ വിശേഷിപ്പിക്കുന്നത് തിരുനാളുകളുടെ തിരുനാൾ എന്നാണ്. പ്രത്യാശയുടെ സന്ദേശമാണ് ഉയിർപ്പ് തിരുനാൾ മാനവകുലത്തിന് നൽകുന്നതെന്ന് ഫാ. സ്കറിയ വേകത്താനം ഓർമപ്പെടുത്തി. 

.അസ്വസ്ഥമായ ലോകത്തിന് സമാധാനമാണ് ഉത്ഥിതനായ യേശു നൽകുന്ന സന്ദേശം എന്ന് വികാരിയച്ഛൻ പ്രസ്താവിച്ചു. യേശുവിന്റെ ഉയിർപ്പിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു. ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് ശേഷം എല്ലാവർക്കും ഈസ്റ്റർ മുട്ടയും കട്ടൻകാപ്പിയും വിതരണം ചെയ്തു. ഇടവകയിലെ നിർധന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. തുടർന്ന് ചൈനീസ് വെടിക്കെട്ട് നടത്തി.  

.രണ്ടാമത്തെ കുർബാനയ്ക്ക് ഫാ. ആഗസ്റ്റിൻ പുന്നോലിൽ, ഫാ. ജോസഫ് എന്നിവർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത്, ജോയൽ ആമിക്കാട്ട്, സാവിയോ പാതിരിയിൽ, തോമസ് ആണ്ടുകുടിയിൽ, അജോ വാദ്യാനത്തിൽ, ജോഫിൻ തെക്കൻചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments