Latest News
Loading...

മരിച്ചവരുടെ വീട് സന്ദർശിച്ച് ജോസ് കെ മാണി

മകൻ ഓടിച്ച വാഹനം ഇടിച്ച് മരിച്ചവരുടെ വീട് സന്ദർശിച്ച് ജോസ് കെ മാണി എംപി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ജോസ് കെ മാണി പറഞ്ഞു. നിങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്രയും ദിവസം വരാതിരുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ജോസ് കെ മാണി വാഗ്ദാനം ചെയ്തു.


.വൈകീട്ട് അഞ്ചരയോടെയാണ് ജിൻസിന്റെയും ജിസിന്റെയും വീട്ടിൽ ജോസ് കെ മാണി എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവാക്കളുടെ മരണത്തിന് കാരണമായ അപകടം. അപകടത്തിന് ശേഷം പൊലീസിന്റെ നടപടികൾ വിവാദത്തിന് കാരണമായിരുന്നു.

.അതിനിടെയാണ് ജോസ് കെ മാണി മരിച്ച യുവാക്കളുടെ മണിമലയിലെ വീട്ടിലെത്തിയത്. മണിമലയിലെ പ്രാദേശിക നേതാക്കൾക്കൊപ്പം എത്തിയ ജോസ് കെ  മാണി അരമണിക്കൂറിലധികം വീട്ടിൽ ചെലവഴിക്കുകയും ചെയ്തു. മരിച്ചവർ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments