Latest News
Loading...

ഗാന്ധി ശില്പം അനാദരിക്കപ്പെട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരകത്തോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ പുഷ്പാർച്ചന നടത്തിയ ഗാന്ധി ശില്പം വികൃതമായ നിലയിൽ പരസ്യമായി വൈക്കത്ത് പ്രദർശിപ്പിച്ച് അനാദരിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. വൈക്കം സത്യഗ്രഹ ആഘോഷ ചടങ്ങ് സംഘടിപ്പിച്ച സ്ഥലത്താണ് തകരാർ സംഭവിച്ച നിലയിലുള്ള ഗാന്ധി ശില്പം പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. 




.ശില്പത്തിന് സാങ്കേതിക തകരാർ സംഭവിക്കാവുന്നതാണ്. തകരാർ സംഭവിച്ച ശില്പം പരസ്യമായി പ്രദർശിപ്പിക്കാതെ സ്ഥലത്തുനിന്നും മാറ്റുകയോ കുറഞ്ഞപക്ഷം പരസ്യമായി പ്രദർശിപ്പിക്കാതെ മറച്ചുവയ്ക്കുകയോ ചെയ്യാത്ത സംഘാടകരുടെ നടപടി ഗാന്ധിജിയോടുള്ള അനാദരവാണ്. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഗാന്ധി ശില്പം അനാദരിക്കപ്പെടാൻ ഇടയായതെന്ന് ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. 

.ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധി ശില്പം അനാദരിക്കാൻ ഇടയായ സംഭവത്തിൽ സംഘാകർ മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments