നികുതി വർധനവ് വിഷയത്തിൽ സിപിഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും നഗരസഭയിൽ കൗൺസിലറുമായ പി.ആർ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരിഞ്ഞുകൊത്തി. യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഭരണസമിതിക്കെതിരെയാണ് ഫൈസൽ പോസ്റ്റിട്ടതെങ്കിലും ഫലത്തിൽ അത് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് തുല്യമായി. ലോക്കൽസെക്രട്ടറിയുടെ പോസ്റ്റിന് മറുപടിയുമായി നഗരസഭാ ചെയർപേഴ്സൺ രംഗത്ത് വരികയും ചെയ്തതോടെ സംഭവം രാഷ്ട്രീയ ചർച്ചാവിഷയമായി.
.നികുതി വർധനവിനെതിരെ യുഡിഎഫ് പ്രതികരിക്കുമ്പോൾ, അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ തയാറാണോയെന്നാണ് ഫൈസലിന്റെ ചോദ്യം. നഗരസഭാ ഓൺഫണ്ടിലേയ്ക്ക് എത്തുന്ന അധിന നികുതി വേണ്ടെന്ന് വയ്ക്കാൻ ഭരണസമിതി കൗൺസിലിൽ അജണ്ട വച്ച് അംഗീകാരം നേടിയാൽ മതിയെന്നാണ് ഫൈസലിന്റെ നിരീക്ഷണം. അധിക നികുതി പിൻവലിക്കാൻ എൽഡിഎഫ് അംഗങ്ങൾ ഒന്നടങ്കം പിന്തുണയ്ക്കാൻ തയാറാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഫൈസൽ വ്യക്തമാക്കി.
അതേസമയം, ഇതിന്റെ പ്രായോഗികത മനസിലാക്കാതെയാണ് ലോക്കൽ സെക്രട്ടറി പോസ്റ്റിട്ടതെന്നാണ് യുഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക സൈറ്റായ സഞ്ചയികയിൽ വർധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതുപ്രകാരം ടാക്സ് സ്വീകരിച്ചുതുടങ്ങിയിട്ടുമുണ്ട്. ഏതെങ്കിലും ഒരു നഗരസഭയ്ക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. ഇതറിയാമെന്നിരിക്കെ ഇത്തരം പ്രഹസനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്ന് ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ മറുപടി നല്കി.
പ്രമേയം പാസാക്കാൻ നഗരസഭാ തയാറാണെന്നും നാട്ടിലെ പാവപ്പെട്ടവർക്ക് വേണ്ടി സ്പെഷ്യൽ ഓർഡർ വാങ്ങിയെടുക്കാൻ പ്രതിപക്ഷം തയാറാണോയെന്ന മറുചോദ്യവും ചെയ്യർപേഴ്സൺ ഉന്നയിച്ചു.
സംസ്ഥാന സർക്കാർ വർധിപ്പിച്ച ടാക്സ് നഗരസഭയിൽ കുറയ്ക്കണമെന്ന എഫ്ബി പോസ്റ്റ് ഇതോടെ കുരുക്കായി മാറി. സർക്കാരിനെതിരെ ലോക്കൽ സെക്രട്ടറി തന്നെ പോസ്റ്റിട്ടെന്ന അവസ്ഥയിലാണ് കാര്യങ്ങളിപ്പോൾ.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments