Latest News
Loading...

പോത്തിറച്ചി നൽകിക്കൊണ്ട് ഈസ്റ്റർ ആഘോഷംകാവുംകണ്ടം ലോകമെങ്ങും ക്രൈസ്തവർ യേശുവിന്റെ ഉയിർപ്പുതിരുനാളായ ഈസ്റ്റർ വിപുലമായി ആഘോഷിക്കുമ്പോൾ കാവും കണ്ടം ഇടവകയിലെ ഈസ്റ്റർ ആഘോഷം വികാരി ഫാ.സ്കറിയ വേകത്താനം വേറിട്ടതാക്കി മാറ്റുകയാണ്. എല്ലാവരും ഈസ്റ്റർ ഗംഭീരമായി ആഘോഷിക്കുമ്പോൾ അതിന് സാധിക്കാത്ത ഇടവകയിലെ പാവപ്പെട്ടവരും നിർധനരുമായ കുടുംബങ്ങൾക്ക് ഈസ്റ്റർ കൈനീട്ടം സമ്മാനിച്ചു കൊണ്ടാണ് ഈസ്റ്റർ ആഘോഷത്തിന് തുടക്കം കുറിച്ചത്.. ഇടവകയിലെ പാവപ്പെട്ടവരും സാമ്പത്തികമായി വളരെ ക്ലേശിക്കുന്ന കുടുംബങ്ങൾക്ക് സഹായഹസ്തം നല്കി. യാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ഈസ്റ്റർ സന്തോഷം ഉണ്ടായിരിക്കണം എന്ന വികാരിയച്ചന്റെ ആഗ്രഹവും ഉറച്ച തീരുമാനവുമാണ് ഇത്തരം ഒരു നൂതന ഈസ്റ്റർ ആഘോഷം സംഘടിപ്പിക്കുവാൻ കാരണമായത്. കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടവകയിലെ നിർധനരും പാവപ്പെട്ടവരുമായ ഏതാനും കുടുംബങ്ങൾക്ക് ഓരോ കിലോ പോത്തിറച്ചി ഉൾപ്പെടെ ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്തു കൊണ്ടാണ് ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചത്. 50 ദിവസത്തെ നോമ്പ് അനുഷ്ഠാനത്തിനുശേഷം ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമാണ് ഉയിർപ്പ് തിരുനാൾ

.50 ദിവസം നീണ്ടുനിന്ന നോമ്പ് മുറിക്കുന്ന ദിനമാണ് ഉയിർപ്പുതിരുനാൾ. മത്സ്യം മാംസാദികൾ വേണ്ടെന്നു വെച്ച് ക്രൈസ്തവർ അമ്പതു ദിവസം കഠിനമായ നോമ്പാചരിക്കുന്നു. ഈ നോമ്പുകാലത്ത് യേശുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നീ പെസഹാ രഹസ്യങ്ങളെ ധ്യാനിച്ചു കൊണ്ടാണ് നോമ്പ് അനുഷ്ഠിക്കുന്നത്.  . ഉയിർപ്പു തിരുനാൾ ദിനത്തിൽ മത്സ്യം മാംസാദികൾ ഭക്ഷിച്ചു കൊണ്ട് നോമ്പ് വീടുന്നു. ഈ സാഹചര്യത്തിൽ നിർധനരും സാമ്പത്തികമായി ക്ലേശിക്കുന്ന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി ഇടവക വികാരി ഫാ.സ്കറിയ വേകത്താനം കടന്നുവരുന്നത്.  അച്ചൻ പള്ളിയിൽ പ്രസ്താവിച്ചു . ഈസ്റ്റർ എല്ലാവർക്കും ആഹ്ളാദവും സന്തോഷവും പ്രദാനം ചെയ്യുന്ന ദിനമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ ഒരു വീട്ടിലും അടുപ്പു പുകയാതിരിക്കരുത്. ഈസ്റ്റർ ആഘോഷത്തിന് കുറവ് ഉണ്ടായിരിക്കരുത് എന്ന്  കാവും കണ്ടം പള്ളി വികാരിയായ ഫാ. സ്കറിയവേകത്താനത്തിന്റെ കാഴ്ചപ്പാടും പാവപ്പെട്ടവരോടുമുള്ള സഹാനുഭൂതിയുമാണ് ഇത്തരം കാരുണ്യ പ്രവർത്തനത്തിന് അച്ചനെ പ്രേരിപ്പിച്ചത്. തലേ വർഷത്തെ പെസഹായ്ക്ക് ശേഷം മരണമടഞ്ഞ വീടുകളിൽ അപ്പം മുറിക്കാൻ സാധിക്കില്ല. ഈ സന്ദർഭത്തിൽ ഇടവകയിലെ ഇപ്രകാരമുള്ള വീടുകൾ സന്ദർശിച്ച് പെസഹാ അപ്പം നൽകിയും വികാരി ഫാ. സ്കറിയ വേകത്താനം പെസഹ ആചരണം വേറിട്ടതാക്കി. ഇപ്രകാരം നിരവധി  മാതൃകാപരമായ കാരുണ്യ പ്രവൃത്തികളിലൂടെ കാവും കണ്ടം ഇടവക ഏറെ ശ്രദ്ധേയമാവുകയാണ്. 

.എല്ലാ മാസവും അഗതിമന്ദിരങ്ങൾക്ക് സൗജന്യ ഉച്ച ഭക്ഷണം - പാഥേയം പൊതിച്ചോർ നൽകി വരുന്നു.. ഇടവകയിലെ പ്രധാന തിരുനാൾ സമാപനത്തിൽ പലചരക്കു സാധനങ്ങൾ, കൃഷി ഉല്പന്നങ്ങൾ , വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് അനാഥ മന്ദിരങ്ങളിലെ അന്തേവാസികളെ സഹായിക്കുന്നു. സൺ ഡേസ്കൂളിലെ മിഷൻ ലീഗംഗങ്ങളുടെ നേതൃത്വത്തിൽ അഗതിമന്ദിരങ്ങൾ സന്ദർശിച്ച് സഹായം നല്കി വരുന്നു. കാവുംകണ്ടം  ഇടവകയിൽ ഭവനരഹിതർക്ക് വീട് പണിതും കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ് പഠനത്തിനു വേണ്ടി മൊബൈൽ ഫോൺ വാങ്ങിച്ചു നല്കിയും എല്ലാ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സമ്മാനിച്ചും കാവും കണ്ടം ഏറെ ശ്രദ്ധേയമായിരുന്നു. അടുത്ത നാളിൽ വയോജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ വയോജനാഘോഷം ,, കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം, കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കർഷക അവാർഡ്, അടുക്കളത്തോട്ടം അവാർഡ്, മികച്ച ബിസിനസ് മാൻ അവാർഡ്, മികച്ച യുവജന പ്രവർത്തകനുള്ള യൂത്ത് എക്സലൻസ് അവാർഡ്, മികച്ച അല്മായ പ്രവർത്തകനുള അല്മായ അവാർഡ്‌, മികച്ച അൾത്താര ബാലനുള്ള അവാർഡ്‌, മികച്ച കൂടുംബക്കൂട്ടായ്മ അവാർഡ്, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇടവകയിൽ ഇതിനോടകം നടത്തി. പാലാ രൂപതയുടെ കെയർ ഹോംസിന്റെ ഡയറക്ടറായി അഞ്ചു വർഷക്കാലം സേവനം ചെയ്ത അച്ചൻ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. പാലാ രൂപതയുടെ കീഴിലുള്ള നൂറിലധികം സ്ഥാപനങ്ങളെ ഏകോപിച്ചു കൊണ്ട് അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നു. ഇപ്പോൾ കാവും കണ്ടം ഇടവകയിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്, ടോം  തോമസ് കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments