Latest News
Loading...

മണിമല അപകടം. കെ.എം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു

അപകടത്തിൽ മരിച്ച സഹോദരങ്ങൾ

മണിമലയിൽ ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകൻ കെ.എം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. കേസിൽ ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

.ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയർ സഞ്ചരിച്ച ഇന്നോവയുടെ പിന്നിൽ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങി വരവേ ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. 


.ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാൽ അപകടത്തിനിടയാക്കിയ ഇന്നോവ കാർ ഓടിച്ചത് ആരെന്നുള്ള വിവരം പോലീസ് പുറത്തു പറഞ്ഞിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments