Latest News
Loading...

30-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമം 14 മുതല്‍ പാലായിൽ

മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കു ന്ന മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം ഏപ്രില്‍ 14 മുതല്‍ 18 വരെ വെള്ളാപ്പാട് ദേവീക്ഷേത്രാങ്കണത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടക്കും. 'വിജ്ഞാനത്തോടൊപ്പം സേവനവും' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹിന്ദു മഹാസംഗമം ഈ വര്‍ഷം മേവടയില്‍ നിര്‍മ്മിച്ച് നല്‍കുമെന്ന വീടിന്റെ താക്കോല്‍ ദാനം ഉദ്ഘാടന സസമ്മേളനത്തില്‍ നടക്കും. 16 മുതല്‍ മൂന്ന് ദിവസം വിദ്യാര്‍ത്ഥികള്‍ക്കായി സുദര്‍ശനം എന്ന പേരില്‍ വ്യക്തിത്വ വികസന ശിബിരവും ഇതോടൊപ്പം നടക്കും.പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹിന്ദു മഹാസംഗമത്തിന് തുടക്കം കുറിച്ച് 14ന് വൈകിട്ട് 4.30ന് ളാലം മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 6 മണിക്ക് സംഗമ വേദിയില്‍ അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹരാജ് സംഗമ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി സംഗമ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ ഹിന്ദു മഹാസംഗമവും സേവാഭാരതിയും ചേര്‍ന്ന് മേവടയിലെ ഒരു നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീട്ടിന്റെ താക്കോല്‍ ദാനവും സ്വാമി നിര്‍വ്വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും.സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്‌കാരം സ്വാമി ചിദാനന്ദപുരിക്ക് അര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി.ഗോപി സമ്മാനിക്കും. ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ.എന്‍.കെ. മഹാദേവന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജി. അനീഷ് എന്നിവര്‍ സംസാരിക്കും.


15ന് വൈകിട്ട് 5 മുതല്‍ ഭജന-ദേവീ വിലാസം ഇടമറ്റം. 6.30ന് സത്സംഗ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു മഹാസംഗമം ഉപാധ്യക്ഷന്‍ ടി.എന്‍. രാജന്‍, കണ്‍വീനര്‍ മനോജ് സോമന്‍ എന്നിവര്‍ സംസാരിക്കും. 16ന് രാവിലെ 9 മുതല്‍ യോഗ പരിശീലനം, 10.15ന് സ്‌കൂള്‍, കോളേജ്തല വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'സുദര്‍ശനം' വ്യക്തിത്വ വികസന ശിബിരം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ശ്രീരാം ശങ്കര്‍ ഉദ്ഘാടനം ചെയ്യും. എം.ജി.സര്‍വ്വകലാശാല മുന്‍ വി.സി.ഡോ.സിറിയക് തോമസ്, വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.എസ്.ജയസൂര്യന്‍, മാധ്യമ പഠന സ്ഥാപനമായ മാഗ് കോം ഡയറക്ടര്‍ അനുരാജ്, അദ്ധ്യാപിക മിനിദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ അഡ്വ.എസ്.ജയസൂര്യന്‍ മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരജേത്രിയും വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ യുമായ എം.എസ്. ലളിതാംബിക, ഏറ്റു മാനൂരപ്പന്‍ കോളേജിലെ അദ്ധ്യാപിക പ്രൊഫ. സരിത അയ്യര്‍, റിട്ട.കേണല്‍ കെ.എന്‍.വി.ആചാരി, ഡോ.ജയലക്ഷ്മി അമ്മാള്‍, സൈക്കോളജിസ്റ്റ് അനൂപ് വൈക്കം, എഡ്യൂകരിയര്‍ സര്‍വ്വീസ് എം.ഡി. ക്യാപ്റ്റന്‍ സോജന്‍ ജോസ്, അദ്ധ്യാപിക സുജാത മേനോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും.

16ന് വൈകിട്ട് 5.30ന് ഭജന-ബാല ഗോകുലം കീഴമ്പാറ, 6.30ന് സത്സംഗ സമ്മേളനത്തില്‍ ഡോ. ലക്ഷ്മി ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തും.ഡോ.ജയലക്ഷ്മി അമ്മാള്‍ അദ്ധ്യക്ഷയാകും. രാഷ്ട്രപതിയുടെ പുരസ്‌കാരജേത്രി ഷീലാറാണി, നാരായണീയ പ്രചാരക ഗീത എസ്. എന്നിവരെ ആദരിക്കും. ഹിന്ദു മഹാസംഗമം മാതൃ സമിതിയംഗങ്ങളായ പാര്‍വ്വതി ശങ്കര്‍,
ശുഭ സുന്ദര്‍രാജ് എന്നിവര്‍ സംസാരിക്കും. 17ന് വൈകിട്ട് 5.30 മുതല്‍ ഭജന- ഓംകാര ഭജന്‍സ്, 6.30ന് സത്സംഗ സമ്മേളനത്തില്‍ നെയ് വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തും.നെയ് വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ സേവന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി, മികച്ച സംരംഭകരായ അശോക് ട്രേഡ്‌ലൈന്‍സ് ഡയറക്ടര്‍ ജി.സജന്‍, വരിക്കയില്‍ ഹോണ്ട ഡറക്ടര്‍ സന്തോഷ് വരിക്കയില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. ഹിന്ദു മഹാസംഗമം ഉപാധ്യക്ഷന്മാരായ പി.എന്‍. ആദിത്യന്‍, പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. 18ന് വൈകിട്ട് 6.30ന് സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.ഡോ.എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷനാകും.വെള്ളാപ്പാട് ദേവി ക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരി അഡ്വ.കെ.ആര്‍. ശ്രീനിവാസന്‍,ഹിന്ദു മഹാസംഗമം ഭാരവാഹികളായ എം.ജി.സുരേഷ്, ഡോ.പി.സി.ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ അഡ്വ.രാജേഷ് പല്ലാട്ട്,ഡോ.പി.സി.ഹരികൃഷ്ണന്‍, അഡ്വ.ഡി.പ്രസാദ്,എം.പി.ശ്രീനിവാസ്, ആര്‍.ശങ്കരനാരായണന്‍, ടി.എന്‍. രാജന്‍,കെ.എസ്. സജീവ്, എന്നിവര്‍ പങ്കെടുത്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments