Latest News
Loading...

സബ് ജൂണിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് ഏപ്രില്‍ 16 മുതല്‍

ഈ വര്‍ഷത്തെ കേരള സംസ്ഥാന സബ് ജൂണിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് ഏപ്രില്‍ 16 മുതല്‍ 19 വരെ പാലാ സ്‌പോര്‍ട്‌സ് അരീനയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ടൂര്‍ണമെന്റാണിത്. ഇതിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റിന് ശേഷമാവും സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഈ 3 ടൂര്‍ണമെന്റിലെയും പോയിന്റ് പ്രകാരമാണ് കുട്ടികളെ സംസ്ഥാന ടീമിലേയ്ക്കും ദേശീയ മല്‍സരങ്ങള്‍ക്കും തെരഞ്ഞെടുക്കുക. 

വിദേശത്ത് നിന്നടക്കം 350-ഓളം കുട്ടികള്‍ പങ്കെടുക്കും. പാലായിലെ ആദ്യ സംസ്ഥാന ബാഡ്മിന്റണ്‍ മല്‍സരമാണിത്. വരുന്ന കുട്ടികള്‍ക്കുള്ള എല്ലാ സൗകര്യവും ഒരുക്കിയതായും ഭാരവാഹികള്‍ പറഞ്ഞു. ഒഫീഷ്യലുകള്‍ വരുംദിവസങ്ങളില്‍ എത്തും. 11 വയസും 13 വയസും കാറ്റഗറികളിലായി ആണ്‍-പെണ്‍ വിഭാഗങ്ങളിലാണ് മല്‍സരം. 

വാർത്താ സമ്മേളനം : Facebook 

മല്‍സരങ്ങള്‍ 16ന് രാവിലെ 8ന് ആരംഭിക്കും. രാവിലെ 10ന് മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം നിര്‍വഹിക്കും. ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞ് മൈക്കിള്‍, മറ്റ് എക്‌സി. അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

സമാപനചടങ്ങിനോട് അനുബന്ധിച്ച് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ സീനിയര്‍ വൈസ് പ്രസിഡന്റ് മുരളീധരന്‍, സ്റ്റേറ്റ് പ്രസിഡന്റ് അനില്‍കുമാര്‍, താരിഖ് മുഹമ്മദ്, അസോസിയേഷനിലെ മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞ് മൈക്കിള്‍, ട്രഷറര്‍ ബിജോ ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ജി ശ്രീകുമാര്‍, സെക്രട്ടറി എന്‍.പി ലവ്ജിന്‍, ജില്ലാ പേട്രണ്‍ ജോസഫ് മാത്യു മണര്‍കാട്, സ്‌പോര്‍ട്‌സ് അരീന ഡയറക്ടര്‍ ജോസ് ജോര്‍ജ്ജ്, ജോസ് ടേക്ക്ഓഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments