Latest News
Loading...

കുറ്റില്ലത്തിന് സമീപം മാലിന്യം നിക്ഷേപം വ്യാപകമാവുന്നു

സോളാർ വിളക്കുകൾ മിഴിയടച്ചതോടെ പാലാ പൊൻകുന്നം റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന സംഘങ്ങൾ സജീവമാകുന്നു. പാലാ കുറ്റില്ലത്തിന് സമീപം തോട്ടിലേക്ക് കക്കൂസ് മാലിന്യമുഴുക്കിയത് എട്ടോളം തവണയാണ്. മാലിന്യവുമായെത്തിയ ടാങ്കർ തടയാൻ ശ്രമിച്ചവരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവമുണ്ടായിട്ടുപോലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. 

.കുറ്റിലം നിരപ്പേൽ വളവിന് സമീപം മീനച്ചിൽ തോട്ടിലാണ് സ്ഥിരമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്. തെരുവ് വിളക്കുകൾ തെളിയാത്ത ഈ പ്രദേശത്ത് റോഡിൻറെ സംരക്ഷണഭിത്തിയോട് വാഹനം ചേർത്തുനിർത്തി തോട്ടിലേക്ക് മാലിന്യം ഒഴുകുകയാണ് പതിവ്. ശനിയാഴ്ച രാത്രിയിലും ഇവിടെ മാലിന്യം തള്ളിയിരുന്നു. തോട്ടിലും റോഡിലും ആയി മാലിന്യം ഒഴുകി പരന്ന നിലയിലാണ്. 


.വേനൽ രൂക്ഷമായതോടെ കുടിവെള്ളപ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ തോടിന് സമീപത്തെ കിണറുകളിലെവെള്ളമാണ് ആളുകൾ ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ തോട്ടിൽ ഇപ്പോൾ വെള്ളം കറുത്ത നിലയിലാണ്. സമീപത്തെ നിരവധി കുടിവെള്ള പദ്ധതികൾക്കും മാലിന്യ നിക്ഷേപം തിരിച്ചടി ആവുകയാണ്

.മാസങ്ങൾക്ക് മുമ്പ് ഇവിടെ മാലിന്യക്ഷേപം നടത്താൻ എത്തിയ താങ്കൾ ലോറി തടയാൻ ശ്രമിച്ച പൂവരണി സ്വദേശികളായ യുവാക്കളെ ലോറി ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. പരിക്കേറ്റ യുവാക്കൾക്ക് നഷ്ടപരിഹാരം നൽകി സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു. ചേർത്തല സ്വദേശികളാണ് സംഭവത്തിന് പിന്നിൽ എന്ന് വ്യക്തമായിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വിഡിയോ കാണാം : Facebook

കെഎസ്ഇബിയും കെഎസ്ടിപിയും സ്ഥാപിച്ച തെരുവുവിളക്കുകൾ ഇപ്പോൾ മാസങ്ങളായി തെളിയാറില്ല. ഇത് മാലിന്യ നിക്ഷേപകർക്ക് സഹായകരമാവുകയാണ്. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ഇത്തരക്കാരെ പിടികൂടി കൈകാര്യം ചെയ്യേണ്ടി വരും എന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് തെരുവ് വിളക്കുകളും സിസിടിവി ക്യാമറയും സ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments