Latest News
Loading...

മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പാലാ : ഗൃഹോപകരണങ്ങൾ മോഷണം ചെയ്തു കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ വരവുകാലായിൽ വീട്ടിൽ രാജപ്പൻ (64), മേവിട അയിലക്കുന്നേൽ വീട്ടിൽ അശോക് കുമാർ (52) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മുത്തോലി കാവലഭാഗത്ത് നടത്തിവന്നിരുന്ന അരമന റെസിഡൻസിയുടെ ഉള്ളിൽ കടന്ന് അവിടെ സൂക്ഷിച്ചിരുന്ന ഉദ്ദേശം 25,000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങൾ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. 
.പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ ഇവരാണ് കടത്തിക്കൊണ്ടുപോയാതെന്ന് കണ്ടെത്തുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോഷി മാത്യു, അജിത്ത് സി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments